കേരള മീഡിയ അക്കാദമി അവാര്‍ഡിന് അര്‍ഹനായി അല്‍ജസീറ ഗാസ ബ്യൂറോ ചീഫ് വാഇല്‍ ദഹ്ദൂദ്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്ന അവാര്‍ഡ് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും. കേരളത്തില്‍ നിന്നുളള ഈ ബഹുമതി വിലമതിക്കുന്നതാണെന്ന് ദഹ്ദൂഹ് അറിയിച്ചതായി മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു പറഞ്ഞു.
മീഡിയ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിനാണ് അര്‍ഹനായത്. നിലവില്‍ ചികിത്സയ്ക്കായി ഖത്തറിലാണ് ദഹ്ദൂഹ്.ഡിസംബറില്‍ ഖാന്‍ യൂനിസിലെ യു.എന്‍ സ്‌കൂളിനെതിരായ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഇസ്രയേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ വാഇലിന് പരിക്കേറ്റിരുന്നു. ആക്രമണത്തില്‍ ക്യാമറാമാന്‍ സാമിര്‍ അബൂ ദഖ കൊല്ലപ്പെട്ടിരുന്നു.
ഒക്ടോബര്‍ 28ന് നുസൈറത് അഭയാര്‍ഥി ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിലാണ് വാഇലിന്റെ ഭാര്യയും 15കാരനായ മകനും ഏഴ് വയസുള്ള മകളും ഉള്‍പ്പെടെ എട്ട് കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടത്. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ക്രൂരതകള്‍ അല്‍ ജസീറയിലൂടെ ലോകത്തിന് മുന്നിലെത്തിച്ചത് വാഇല്‍ ആയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here