ഇസ്രയേല്‍ ആക്രമണം; ഗാസയില്‍ പരിക്കേറ്റ അല്‍ ജസീറ റിപ്പോര്‍ട്ടര്‍ ഉള്‍പ്പെടെ രണ്ട് മാധ്യമപ്രവര്‍ത്തകരുടെ നില ഗുരുതരം

തെക്കന്‍ ഗാസയിലെ റഫയ്ക്ക് സമീപം ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ അല്‍ ജസീറ റിപ്പോര്‍ട്ടര്‍ ഉള്‍പ്പെടെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. റഫ നഗരത്തിന് വടക്കുള്ള മിറാജില്‍ ഇസ്രായേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റത്.

പരിക്കേറ്റ അല്‍ ജസീറ അറബിക് ലേഖകന്‍ ഇസ്മായില്‍ അബു ഒമറിന്റെയും ക്യാമറാമാന്‍ അഹമ്മദ് മതറിന്റെയും നില ഗുരുതരമായതിനാല്‍ ഇരുവരെയും ചികിത്സയ്ക്കായി ഖാന്‍ യൂനിസിലെ യൂറോപ്യന്‍ ഗാസ ആശുപത്രിയിലേക്ക് മാറ്റി.

Also Read : രജിസ്ട്രേഷനില്ലാതെ വില്ല പദ്ധതി പരസ്യം; ‘ഗ്രീന്‍ സിറ്റി’യ്ക്ക് കെ-റെറയുടെ നോട്ടീസ്

ഗുരുതരമായി പരിക്കേറ്റ അബു ഒമറിന്റെ നില ഗുരുതരമാണെന്ന് ആശുപത്രിയിലെ എമര്‍ജന്‍സി ഫിസിഷ്യന്‍ ഡോക്ടര്‍ മുഹമ്മദ് അല്‍-അസ്തല്‍ പറഞ്ഞു. പരിക്കേറ്റ അബു ഒമറിൻ്റെ വലത് കാൽ മുറിച്ചുമാറ്റി. തുടര്‍ന്ന് മറ്റൊരു ശസ്ത്രക്രിയയ്ക്കും അബു ഒമര്‍ വിധേയനായെന്നും ഡോക്ടര്‍ മുഹമ്മദ് അല്‍-അസ്തല്‍ പറഞ്ഞു.

ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഒക്‌ടോബർ 7 മുതൽ കുറഞ്ഞത് 28,473 ഫലസ്തീനികൾ കൊല്ലപ്പെടുകയും 68,146 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. റഫയില്‍ ആക്രമണം കടുപ്പിച്ചതോടെ ആയിരങ്ങളാണ് പലായനം ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News