‘അതീഖ് അഹമ്മദിന്റെ കൊലപാതകത്തിന് പ്രതികാരമായി ഇന്ത്യയില്‍ ആക്രമണം നടത്തും’; ഈദ് ദിനത്തില്‍ ഭീഷണിയുമായി അല്‍ ഖ്വയ്ദ

സമാജ്‌വാദി പാര്‍ട്ടി മുന്‍ എംപിയും ഗുണ്ടാ നേതാവുമയ അതീഖ് അഹമ്മദിന്റ കൊലപാതകത്തില്‍ പ്രതികാരം ചെയ്യുമെന്ന് അല്‍ ഖ്വയ്ദയുടെ മുന്നറിയിപ്പ്. ഈദ് ദിന സന്ദേശത്തിലാണ് ഇന്ത്യയില്‍ ആക്രമണം നടത്തുമെന്ന് അല്‍ ഖ്വയ്ദ ഭീഷണി മുഴക്കിയത്. അല്‍ ഖ്വയ്ദയുടെ മാധ്യമ വിഭാഗം അസ് സഹബ് പുറത്തിറക്കിയ മാസികയിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കൊല്ലപ്പെട്ട അതീഖിനെയും സഹോദരന്‍ അഷ്ഫിനെയും രക്തസാക്ഷികള്‍ എന്നാണ് മാസികയില്‍ വിശേഷിപ്പിക്കുന്നത്.

അതീഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. സഹോദരങ്ങളുടെ സുരക്ഷയ്ക്കായി നിയോഗിച്ച ഷാഗഞ്ച് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇവര്‍ വെടിയേറ്റ് മരിച്ച പ്രയാഗ്രാജിലെ എം.എല്‍.എന്‍ മെഡിക്കല്‍ കോളജ് ഷാഗഞ്ച് സ്റ്റേഷന്റെ അധികാരപരിധിയിലാണ്.

സണ്ണി സിംഗ് (23), ലവ്ലേഷ് തിവാരി (22), അരുണ്‍ മൗര്യ (18) എന്നിവരാണ് കേസിലെ പ്രതികള്‍. നിലവില്‍ ഇവര്‍ പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ എന്ന വ്യാജേനയായിരുന്നു പ്രതികള്‍ അതീഖിന്റെയും അഷ്‌റഫിന്റെയും സമീപത്തെത്തിയത്. തുടര്‍ന്ന് വെടിയുതിര്‍ത്തുകയായിരുന്നു. അതീഖിന് ഒന്‍പത് തവണയാണ് വെടിയേറ്റത്. അതീഖ് സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk