‘രോഗികൾക്ക് ക്രൂരമർദ്ദനം, ആശുപത്രിക്ക് ചുറ്റും സൈനിക ടാങ്കുകൾ’, അൽ ശിഫ ആശുപത്രിയിലെ ഇസ്രയേൽ ആക്രമണം അതിഭീകരം

പിഞ്ചുകുഞ്ഞുങ്ങളുടെയടക്കം നിരവധി ജീവനുകൾ അപകടത്തിലാക്കി ഗാസയിലെ അൽ ഷിഫ ആശുപത്രിയുടെ പൂർണ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ് ഇസ്രയേൽ. മനുഷ്യത്വരഹിതമായ ഈ പിടിച്ചെടുക്കലിന് ഇവർ ചെയ്തതാകട്ടെ യുദ്ധസമാനമായ കോപ്പുകൂട്ടലും.

ALAO READ: ടൂറിസം നിക്ഷേപക സംഗമം ഇന്ന്; മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

എ​മ​ർ​ജ​ൻ​സി വി​ഭാ​ഗം ജീവനക്കാരൻ ഉ​മ​ർ സാ​കൂത്തിന്റെ വാക്കുകളാണ് അൽ ഷിഫയിലെ ഇസ്രയേൽ ഭീകരതയിലേക്ക് കൂടുതൽ വെളിച്ചം വീശുന്നത്. ‘സൈനിക ടാങ്കുകളുമായാണ് അവർ ആശുപത്രിവളപ്പിലേക്ക് അതിക്രമിച്ചുകയറിയത്. എല്ലാ വശങ്ങളിൽനിന്നും വെ​ടി​യൊ​ച്ച കേൾക്കാ​മാ​യി​രു​ന്നു. എ​ല്ലാ​വ​രും കീ​ഴ​ട​ങ്ങ​ണ​മെ​ന്ന് അവർ ഉ​ച്ച​ഭാ​ഷി​ണി​യി​ലൂ​ടെ വി​ളി​ച്ചു​പറയുന്നുമുണ്ടായിരുന്നു. എത്ര പാവപ്പെട്ട രോഗികളെയാണ് അവർ ക്രൂരമായി മർദിച്ചത്. മ​രു​ന്നു​ക​ളും മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും സൂ​ക്ഷി​ച്ചി​രു​ന്ന ​സംഭരണശാലയടക്കം അവർ തകർത്തു. കുട്ടികളും സ്ത്രീകളും ഭയം മൂലം ഓടിപ്പോകുന്ന കാഴ്ചയടക്കം കാണാമായിരുന്നു’; അദ്ദേഹം ഭയത്തോടെ പറഞ്ഞു.

ALOS READ: ഉത്തരാഖണ്ഡ് തുരങ്ക അപകടം; തായ്‌ലൻഡ് സംഘത്തോട് ഉപദേശം തേടി ഇന്ത്യ

വൈദ്യുതി വിഛേദിച്ചും മറ്റുമുള്ള ഉ​പ​രോ​ധ​ത്തി​നും, ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കും വെ​ടി​വെ​പ്പിനും ശേഷമാണ് ഇ​സ്രാ​യേ​ൽ​ സേ​ന ആ​ശു​പ​ത്രിയി​ പിടിച്ചടക്കിയത്. ചൊ​വ്വാ​ഴ്ച രാ​ത്രിയോടെ വലിയ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് അവർ അകത്തുകയറിയത്. വെടിയുർതിർത്തും ആശുപത്രി മതിൽ തകർത്തും അവർ ഉള്ളിലേക്ക് ഇരച്ചുകയറി. നിരവധി പേരെ പിടികൂടി വിവസ്ത്രരാക്കുകയും അവരെ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ALSO READ: പകരക്കാരനായി ടീമില്‍ കയറി പകരക്കാരനില്ലാത്തവനായി മാറി; മുഹമ്മദ് ഷമി

അൽ ഷിഫ ആശുപത്രയുടെ പ്രവർത്തനം പൂർണമായും നിലച്ചിരിക്കുകയായിരുന്നു. ഇസ്രയേലിന്റെ തുടർച്ചയായ ആക്രമണങ്ങളുടെ ഫലമായി വൈദ്യുതിവിതരണവും ഇന്ധനവും നിലച്ച അവസ്ഥയിലായിരുന്നു അൽ ഷിഫ ആശുപത്രി. വൈദ്യുതി നിലച്ചതിന് പിന്നാലെ അൽ ഷിഫയിൽ മൂന്ന് നഴ്സുമാരും രണ്ടു നവജാതശിശുക്കളടക്കം 12 രോഗികളാണ് കൊല്ലപ്പെട്ടത്. അത്യാഹിതനിലയിൽ തുടരുന്നത് ആയിരങ്ങളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News