60ാം മിനുട്ടില്‍ അയ്മെറിക് ലാപോര്‍തെയുടെ ഹെഡര്‍ ഇല്ലായിരുന്നെങ്കില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സംഘവും സൗദി പ്രോ ലീഗില്‍ മറ്റൊരു തിരിച്ചടി കൂടി നേരിട്ടേനെ. ഈ ഗോളിന്റെ ആനുകൂല്യത്തില്‍ അല്‍ താവൂനിനോട് സമനിലയില്‍ പിരിയാന്‍ അല്‍ നസ്‌റിനായി. അതേസമയം, ക്രിസ്റ്റ്യാനോയുടെയും സംഘത്തിന്റെയും കിരീട സാധ്യതയ്ക്ക് മറ്റൊരു ആഘാതമായി ഈ സമനില.
ഒന്നാം പകുതിയില്‍ തന്നെ ഗോള്‍ നേടി അല്‍ താവൂന്‍ ടോപ് ഗിയറിലായിരുന്നു. അല്‍-അഖ്ദൂദിനെതിരായ 3-1 വിജയം നൽകിയ ശക്തി അതേ നിലയിൽ കൊണ്ടുപോകാൻ അല്‍-നസ്ര്‍ ശ്രമിച്ചെങ്കിലും അൽ താവൂൻ ഗോൾ നേടുകയായിരുന്നു. മത്സരത്തിന്റെ ആദ്യ പാദത്തില്‍ നസ്റിൻ്റെ കൈയിലായിരുന്നു മത്സരം. എന്നാൽ, മത്സരം പുരോഗമിച്ചപ്പോള്‍ ആതിഥേയര്‍ മുന്നേറ്റനിരയിലേക്ക് നീങ്ങുകയും സ്വാധീനം വര്‍ധിപ്പിക്കുകയും ചെയ്തു.
Read Also: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ്; ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിക്കും
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ രണ്ട് സെന്‍ട്രല്‍ ഡിഫന്‍ഡര്‍മാര്‍ വരുതിയിലാക്കിയിരുന്നു. പന്തില്‍ ഒന്ന് തൊടാന്‍ പോര്‍ച്ചുഗീസ് താരത്തിന് നന്നേ വിയർക്കേണ്ടിവന്നു. രണ്ടാം പകുതിയില്‍ സ്റ്റെഫാനോ പിയോളിയുടെ ബോയ്സ് ആവേശം വര്‍ധിപ്പിച്ചു. അബ്ദുള്‍റഹ്മാന്‍ ഗരീബിന് പകരക്കാരനായി ആഞ്ചലോ ഗബ്രിയേലിനെ ഇറക്കുകയും പകരക്കാരന്‍ കളിയുടെ ഗതി മാറ്റിമറിക്കുകയും ചെയ്തു. വലത് വശത്ത് തന്റെ പ്രോബിംഗ് ക്രോസുകള്‍ ഉപയോഗിച്ച് അദ്ദേഹം ഭീഷണിയാണെന്ന് തെളിയിച്ചു. ലാപോര്‍തെയുടെ ഗോളും അങ്ങനെ പിറന്നതാണ്. ലീഗിൽ ഒന്നാം സ്ഥാനത്തുള്ള അല്‍ ഹിലാലിനേക്കാള്‍ 11 പോയിന്റ് പിന്നിലാണ് അൽ നസ്ർ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here