കൊച്ചിയിലെ ബിനോയ് സ്റ്റാൻലി കൊലപാതകം; പ്രതി അലൻ ജോസിൻ്റെ തെളിവെടുപ്പ് പൂർത്തിയായി

കൊച്ചിയിലെ ബിനോയ് സ്റ്റാൻലി കൊലപാതകത്തിൽ പ്രതി അലൻ ജോസിൻ്റെ തെളിവെടുപ്പ് പൂർത്തിയായി. കൊലപാതകം നടന്ന കടയിലും, അലൻ്റെ വീട്ടിലും, കത്തി വാങ്ങിയ കടയിലും, പൊലീസ് തെളിവെടുപ്പ് നടത്തി. വൈകാതെ പ്രതിയെ തോപ്പുംപടി അസിസ്റ്റൻ്റ് സെഷൻസ് കോടതിയിൽ ഹാജരാക്കും. ബുധനാഴ്ച രാത്രി 7.45 ഓടെ സൗദി സെന്റ് ആന്റണിസ് എൽപി സ്കൂളിനു സമീപത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ബിനോയി സ്റ്റാൻലിയെ പ്രതി അലൻ ജോസ് അതിക്രൂരമായി കുത്തിക്കൊന്നത്. പ്രാഥമിക ചോദ്യം ചെയ്യലിൽ ബിനോയോടുള്ള മുൻ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി അലൻ ജോസ് മൊഴി നൽകിയിരുന്നു.

Also Read: ‘തിരുവഞ്ചൂർ വിളിച്ചത് എന്റെ ഫോണിലേക്ക്; ബ്രിട്ടാസ് ഇടപെട്ടത് സദ്ദുദ്ദേശപരമായി’: ജോൺ ബ്രിട്ടാസ് എംപിയെ ശരിവച്ച് ചെറിയാൻ ഫിലിപ്പ്

ബിനോയിയുടെ ഭാര്യ ക്ലിനിക്കൽ സൈക്കോളജിസ്‌റ്റാണ്‌. ലഹരിക്കടിമയായിരുന്ന അലൻ ആശുപത്രിയിൽ ചികിത്സയ്ക്ക്‌ പോകേണ്ടിവന്നത്‌ ഇവർ കാരണമാണെന്ന്‌ പ്രതി കരുതി. ഇതിന്റെ വൈരാഗ്യം ഇവരോടും കുടുംബത്തോടുമുണ്ടായിരുന്നു. ഇതാണ്‌ കൊലപാതകത്തിലേക്ക്‌ നയിച്ചതെന്നും മട്ടാഞ്ചേരി എസിപി മനോജ്‌കുമാർ പറഞ്ഞു. ബിനോയിയെ കൊല്ലുമെന്ന് അലൻ പലവട്ടം ഭീഷണി മുഴക്കിയിരുന്നു. ബിനോയ് ജോലി ചെയ്യുന്ന കടയിലെത്തിയാണ് അലൻ കൊലപാതകം നടത്തിയത്. സംഭവം നടക്കുമ്പോൾ പുറത്തു നല്ല മഴയായതിനാൽ ബിനോയിയുടെ നിലവിളി ആരും കേട്ടില്ല. കടയുടെ പുറത്തേക്ക് രക്തം ഒഴുകിവന്നത് ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. കൊലപാതകത്തിന്റെ നടുക്കത്തിൽ നിന്ന് നാട്ടുകാർ ഇപ്പോഴും മോചിതരായിട്ടില്ല.

Also Read: ഇടിമിന്നൽ ജാഗ്രതാ നിർദേശം; വരും ദിവസങ്ങളിൽ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

കൊലപാതകം നടന്ന കടയിലും, അലന്റെ വീട്ടിലും, കത്തി വാങ്ങിയ നസ്രത്ത് ജംഗ്ഷനിലെ കടയിലും പൊലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തി. അലന്റെ വീട്ടിൽനിന്ന് കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും, സംഭവം നടക്കുമ്പോൾ പ്രതിധരിച്ച വസ്ത്രവും പൊലീസ് കണ്ടെടുത്തു. കടയ്ക്കുള്ളിലെ സിസിടിവിയിൽ നിന്നായിരുന്നു കൊലപാതക കൃത്യത്തിന്റെ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. പ്രതിയുടെ ചിത്രം പൊലീസ്‌ ബുധനാഴ്ച രാത്രി തന്നെ പുറത്തുവിട്ടിരുന്നു. മട്ടാഞ്ചേരി അസിസ്റ്റൻ്റ് കമ്മീഷണര്‍ കെ ആർ മനോജിന്റെ മേൽനോട്ടത്തിൽ നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ അത്തിപ്പൊഴി ഭാഗത്തുനിന്ന് പൊലീസ് പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News