അലൻ വോക്കറുടെ സംഗീതനിശയ്ക്കിടെ മൊബൈൽ മോഷ്ടിച്ച കേസിൽ ദില്ലിയിൽ പിടിയിലായ പ്രതികളെ ഇന്ന് കൊച്ചിയിൽ എത്തിക്കും. തുടർന്ന് മൂന്ന് പ്രതികളെയും വിശദമായി ചോദ്യം ചെയ്യും. സംഘത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേര്‍ക്കു വേണ്ടിയുള്ള അന്വേഷണവും തുടരുകയാണ്.21 ഫോണുകളാണ് പ്രതികളിൽ നിന്നും കണ്ടെത്തിയത്.
അതേസമയം സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ ആണ്.ദില്ലിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. മോഷ്ടിച്ച 20 ഓളം ഫോണുകളും പൊലീസ് കണ്ടെത്തി. അലൻ വോക്കറുടെ സംഗീത നിശയ്ക്കിടെയായിരുന്നു മോഷണം നടന്നത്.
അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം ദില്ലിയിൽ തന്നെ തുടരുകയായിരുന്നു. പൊലീസ് കണ്ടെടുത്തതില്‍ കൂടുതല്‍ ഫോണുകളും ഐഫോണുകളാണ്.ലോക പര്യടനത്തിന്റെ ഭാഗമായിട്ടാണ് നോര്‍വീജിയന്‍ സംഗീതജ്ഞന്‍ അലന്‍ വോക്കര്‍ ഇന്ത്യയിലെത്തിയത്.ഒക്ടോബര്‍ ആറിന് ബോള്‍ഗാട്ടി പാലസ് ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ വെച്ചായിരുന്നു മൊബൈൽ ഫോണുകൾ മോഷണം പോയത്. ആറായിരത്തോളം കാണികളായിരുന്നു പരിപാടിയില്‍ പങ്കെടുത്തത്.
കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഇക്കഴിഞ്ഞ സെപ്തംബർ 21 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഗീതനിശകൾക്കിടെ മൊബൈൽ ഫോണുകൾ മോഷ്ടിക്കപ്പെട്ടിരുന്നു.തിക്കും തിരക്കും പാട്ടിന്റെ അമിതശബ്ദവും കണക്കിലെടുത്താണ് മോഷണം നടന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here