സ്‌പെഷ്യാലിറ്റി കണ്‍സള്‍ട്ടേഷന്‍ റൂമുകള്‍, ഏര്‍ലി ഇന്റര്‍വെന്‍ഷന്‍, ഒക്യുപ്പേഷണല്‍തെറാപ്പി… ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഒപി ബ്ലോക്ക് ഉദ്ഘാടനം നാളെ

ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ആധുനിക സൗകര്യങ്ങളോട് കൂടി നിര്‍മിച്ച പുതിയ ഒപി ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും. കിഫ്ബി ഫണ്ടില്‍ നിന്നും 117 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ഏഴു നിലകളുള്ള കെട്ടിടത്തില്‍ സ്‌പെഷ്യാലിറ്റി കണ്‍സള്‍ട്ടേഷന്‍ റൂമുകള്‍, ഏര്‍ലി ഇന്റര്‍വെന്‍ഷന്‍, ഒക്യുപ്പേഷണല്‍തെറാപ്പി, പെരിമെട്രി, ടോണോമെട്രി, ഓങ്കോളജി ഡിപ്പാര്‍ട്ട്മെന്റ്, ഇരുപതു പേരെ കിടത്തി ചികിത്സിക്കാന്‍ പാകത്തിലുള്ള ഓങ്കോളജി വാര്‍ഡ്, അഡ്മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്, സെമിനാര്‍ ഹാള്‍, എം ആര്‍ ഐ, സി ടി സ്‌കാന്‍, മാമ്മോഗ്രാം തുടങ്ങി നിരവധി അത്യാധുനിക സാകര്യങ്ങളാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്.

ALSO READ:  നല്ല വിശപ്പുണ്ട്, പക്ഷെ പാചകം ചെയ്യാൻ വയ്യ..! എങ്കിൽ എളുപ്പത്തിൽ തയാറാക്കാൻ ഇതാ ഒരു മാംഗോ സാലഡ്

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങളോടു കൂടി നിര്‍മിച്ച പുതിയ ഒപി ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ നിര്‍വ്വഹിക്കും. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ മുന്നാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി ഉദ്ഘാടനം ചെയ്യപ്പെടുന്ന ഈ പദ്ധതി ആശുപ്രതിയുടെ വികസനപാതയില്‍ ഒരു നാഴികക്കല്ലാണ്.
കിഫ്ബി ഫണ്ടില്‍ നിന്നും 117 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ഏഴു നിലകളുള്ള കെട്ടിടത്തില്‍ സ്‌പെഷ്യാലിറ്റി കണ്‍സള്‍ട്ടേഷന്‍ റൂമുകള്‍, ഏര്‍ലി ഇന്റര്‍വെന്‍ഷന്‍, ഒക്യുപ്പേഷണല്‍തെറാപ്പി, പെരിമെട്രി, ടോണോമെട്രി, ഓങ്കോളജി ഡിപ്പാര്‍ട്ട്മെന്റ്, ഇരുപതു പേരെ കിടത്തി ചികിത്സിക്കാന്‍ പാകത്തിലുള്ള ഓങ്കോളജി വാര്‍ഡ്, അഡ്മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്, സെമിനാര്‍ ഹാള്‍, എം ആര്‍ ഐ, സി ടി സ്‌കാന്‍, മാമ്മോഗ്രാം തുടങ്ങി നിരവധി അത്യാധുനിക സാകര്യങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനു കീഴില്‍ കേരളത്തിന്റെ പൊതു ആരോഗ്യമേഖല നടത്തുന്ന അഭൂതപൂര്‍വ്വമായ മുന്നേറ്റത്തിന്റെ ദൃഷ്ടാന്തമാണ് ഈ പദ്ധതി. സമൂഹത്തില്‍ എല്ലാ തട്ടിലുള്ളവര്‍ക്കും മികച്ച ആരോഗ്യസേവനം ഉറപ്പാക്കാന്‍ ഉറച്ച കാല്‍വയ്പുകളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകും.

ALSO READ: ‘ഒരു ടീമായി ഞങ്ങൾ പരാജയപ്പെട്ടു, ആരെയും കുറ്റപ്പെടുത്തുന്നില്ല’; തോൽവിയിൽ പ്രതികരണവുമായി രോഹിത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News