ജസ്റ്റ് മിസ്! വിഷു ബമ്പര്‍ ഒന്നാം സ്ഥാനം ആലപ്പുഴക്കാരന് അടിച്ചപ്പോൾ ഭാഗ്യം തുണക്കാതെ പോയ അതേ ആലപ്പുഴക്കാരൻ

ഇത്തവണ വിഷു ബമ്പര്‍ ഒന്നാം സ്ഥാനം നേടിയത് ആലപ്പുഴക്കാരനായിരുന്നു. 12 കോടിയുടെ വിഷു ബംപര്‍ അടിച്ചത് ആലപ്പുഴ പഴവീട് സ്വദേശി വിശ്വംഭരനാണ്. വി.സി. 490987 നമ്പറിനായിരുന്നു വിഷു ബമ്പര്‍ അടിച്ചത്. അതേസമയം ഭാഗ്യം തുണക്കാതെ പോയ മറ്റൊരു ആലപ്പുഴക്കാരെന്റെ വിഷു ബമ്പർ ടിക്കറ്റിന്റെ നമ്പർ കേട്ടാൽ ഞെട്ടും.വി.സി. 490988, വി.സി. 490986. എന്നിവയാണ് ആലപ്പുഴക്കാരൻ സുഗുണൻ എന്നയാൾ എടുത്ത ടിക്കറ്റ് നമ്പരുകൾ.

ALSO READ: നീർമാതളം പൂത്ത കാലം എഴുതിയ ആമിയല്ല, 1968 ൽ വിശുദ്ധ പശു എഴുതിയ മാധവികുട്ടിയാണ് എൻ്റെ പ്രേമഭാജനം

10 ടിക്കറ്റുകള്‍ മാത്രം ബാക്കിയുണ്ടായിരുന്ന സബ് ഏജന്റിന്റെ കയ്യിൽ നിന്ന് സുഗുണന്‍ ആദ്യം വാങ്ങിയത് വി.സി 490988 എന്ന ടിക്കറ്റാണ്. ഒരാഴ്ചക്കു ശേഷം ബാക്കിയുണ്ടായിരുന്ന വി.സി. 490986 എന്ന നമ്പർ ടിക്കറ്റും കൂടി വാങ്ങുകയായിരുന്നു. എന്നാല്‍ ഭാഗ്യം തുണച്ചില്ല.

ALSO READ: ബിഎസ്എന്‍എല്ലിന്റെ ആസ്തികള്‍ വില്‍പനയ്ക്ക് വച്ച് കേന്ദ്രസര്‍ക്കാര്‍

12 കോടി രൂപയാണ് ഒന്നാം സമ്മാനം. വി.എ 205272, വി.ബി 429992, വി.സി 523085, വി.ഡി 154182, വി.ഇ 565485, വിജി 654490 എന്നീ നമ്പറുകള്‍ക്കാണ് രണ്ടാം സമ്മാനം. ഒരു കോടി രൂപ വീതം ആറുപേര്‍ക്കാണ് രണ്ടാം സമ്മാനം ലഭിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration