ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സില്‍ യാത്രക്കാരൻ തീകൊളുത്തി

ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സ് ട്രെയിനില്‍ യാത്രക്കാരന്‍ തീ കൊളുത്തി. അപകടത്തില്‍ ഡി1 കോച്ചിലെ ചില യാത്രക്കാര്‍ക്ക് പൊള്ളളേറ്റു. യാത്രക്കാര്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ തീകൊളുത്തിയതായാണ് വിവരം. സഹയാത്രികന്റെ ദേഹത്താണ് തീ കൊളുത്തിയത്. അപകടത്തില്‍ 5 പേര്‍ക്ക് പൊള്ളളേറ്റതായാണ് സൂചന.

തീ കൊളുത്തി ആള്‍ ഓടി രക്ഷപ്പെട്ടതായാണ് പ്രാഥമിക വിവരം. ഗുരുതരമായി പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യാത്രക്കാര്‍ തമ്മിലുണ്ടായ വഴക്കിനിടെയാണ് തീകൊളുത്തിയതെന്ന് സൂചന. തീപടര്‍ന്നെങ്കിലും പെട്ടെന്നു അണയ്ക്കാനായത് വലിയ അപകടം ഒഴിവാക്കി. സംഭവത്തെത്തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News