സിസിടിവി ദൃശ്യങ്ങലെ സമയവും സംഭവം നടന്ന സമയവും തമ്മിൽ രണ്ട് മണിക്കൂർ വ്യത്യാസം. കോഴിക്കോട് എലത്തൂരിൽ ടെയിന് തീവെച്ച പ്രതിയുടേത് എന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യത്തിലും സംഭവ നടന്ന സമയത്തിലുമാണ് വ്യത്യാസമുള്ളത്. ട്രെയിനിൽ തീവെച്ചത് 9:30 ഓടെ എന്നാണ് പുറത്ത് വരുന്ന വിവരങ്ങളിൽ പറയുന്നത്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ 11: 25 നാണ് എന്നതാണ് ഒടുവിൽ പുറത്തു വരുന്ന വിവരങ്ങൾ.
Also Read: ട്രെയിനിൽ തീവെച്ച സംഭവം; സിസിടിവി ദൃശ്യത്തിലുള്ളത് പ്രതിയല്ല
അതേസമയം അക്രമിയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. ദൃക്‌സാക്ഷികളും പരുക്കേറ്റവരും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് രേഖാചിത്രം തയ്യാറാക്കിയത്. കേസിലെ പ്രതിയെ കുറിച്ച് സൂചനകൾ ലഭിച്ചതായി സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് അറിയിച്ചു. അക്രമത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്നത് അന്വേഷണത്തിന് ശേഷമേ പറയാൻ കഴിയു എന്നും ഡിജിപി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here