ട്രെയിനിൽ തീവെച്ച സംഭവം; സിസിടിവി ദൃശ്യത്തിലുള്ളത് പ്രതിയല്ല എന്ന് റിപ്പോർട്ടുകൾ

കോഴിക്കോട് എലത്തൂരിൽ ട്രെയിനിൽ തീവെച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളിലുള്ളത് പ്രതിയുടെ ദൃശ്യങ്ങളല്ല എന്ന് റിപ്പോർട്ടുകൾ . ബൈക്കിൽ കയറിപ്പോയത് വിദ്യാർത്ഥി എന്നാണ് ഒടുവിൽ വരുന്ന വിവരങ്ങൾ. ഇത് കാപ്പാട് സ്വദേശിയാണ് എന്നാണ് പൊലീസ് പറയുന്നത്.

അതേസമയം  കോഴിക്കോട് എലത്തൂരിൽ ട്രെയിനുള്ളിൽ തീവെച്ചന്ന് പറയുന്ന പ്രതിയുമായി സാമ്യമുള്ളയാൾ ചികിത്സ തേടിയതായി റിപ്പോർട്ടുകൾ. കണ്ണൂർ ജില്ലാ ആശുപത്രിയിലാണ് ഇയാൾ ചികിത്സ തേടിയതായി റിപ്പോർട്ടുകൾ. അക്രമി തന്നെയാണോ ഇത് എന്നുറപ്പിക്കാൻ പൊലീസ് സംഘവും ആശുപത്രിയിൽ എത്തിയിട്ടുണ്ട്. അക്രമിയെക്കണ്ടാൽ തിരിച്ചറിയാം എന്നും പ്രധാന ദൃക്സാക്ഷി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News