രണ്ടാം ഘട്ട കുറുവാ വേട്ടയ്ക്കായെത്തിയ ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന് പരിശോധനയ്ക്കിടെ ലഭിച്ചത് 2 തമിഴ്നാട് പിടികിട്ടാപ്പുള്ളികളെ. ഇടുക്കി രാജകുമാരിയിൽ റാഞ്ചി എസ്ഐ കെ.ആർ. ബിജുവിൻ്റെ നേതൃത്വത്തിലുളള മണ്ണഞ്ചേരി പൊലീസ് നടത്തിയ പരിശോധനയിലാണ് ബോഡിനായ്ക്കർ വിഭാഗത്തിലുൾപ്പെട്ട സഹോദരങ്ങളായ കറുപ്പയ്യയേയും നാഗരാജിനെയും പൊലീസ് പിടികൂടിയത്.
കായംകുളം, പുന്നപ്ര സ്റ്റേഷനുകളിൽ വർഷങ്ങൾക്ക് മുമ്പ് മോഷണ കേസുകളിൽ പിടിയിലായിട്ടുള്ള ഇവർക്കെതിരെ തമിഴ്നാട്ടിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഒട്ടേറെ കേസുകളാണ് ഉള്ളത്.
ALSO READ: തിരുവനന്തപുരത്ത് 16- കാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനഛന് 7 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു
തമിഴ്നാട് പൊലീസ് ഇവരെ ഏറെ നാളായി തിരയുന്നുണ്ടെങ്കിലും പ്രതികൾ മറ്റു പേരുകളിൽ ഇടുക്കിയിൽ കഴിഞ്ഞു വരുകയായിരുന്നു. പിടിയിലായ ഇരു പ്രതികളെയും ഏറ്റുവാങ്ങാനായി നാഗർകോവിൽ പൊലീസ് എത്തുകയും അവരെ കൊണ്ടുപോവുകയും ചെയ്തു.
തമിഴ്നാട്ടിലെ എണ്ണമറ്റ രാത്രികാല ഭവനഭേദന കേസുകളിലെ പ്രതികളാണ് പിടിയിലായ ഇരുവരുമെന്ന് തമിഴ്നാട് പൊലീസ് അറിയിച്ചു. പൊലീസ് സംഘത്തിന് നേതൃത്വം നൽകിയ ആലപ്പുഴ എസ്പി എം.പി. മോഹനചന്ദ്രന് തമിഴ്നാട് സ്റ്റേറ്റ് ഇൻ്റലിജൻസ് ഉദ്യോഗസ്ഥരും നാഗർകോവിൽ പൊലീസും അഭിനന്ദന പ്രവാഹവുമായിഎത്തിയിരിക്കുകയാണ് ഇപ്പോൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here