ജനങ്ങള്‍ക്കൊപ്പം ജനകീയ സര്‍ക്കാര്‍: നവകേരള സദസിലെ ചില ക്ലിക്കുകള്‍; ഫോട്ടോ ഗാലറി

ആലപ്പുഴയില്‍ നവകേരള സദസ് പുരോഗമിക്കുമ്പോള്‍ പ്രതീക്ഷയോടെ സര്‍ക്കാരിനെ തേടി എത്തുന്ന നിരവധി മുഖങ്ങള്‍ കാണാം. നാളുകളായി കാണാന്‍ ആഗ്രഹിക്കുന്ന മന്ത്രിമാരെ നേരിട്ടു കാണാനുള്ള അവസരമായും തങ്ങളുടെ ചെറിയ ചില സമ്മാനങ്ങള്‍ കൈമാറാന്‍ എത്തുന്നവരും ഇക്കൂട്ടത്തിലുണ്ട്.

നിരവധി പരാതികളാണ് ദിവസവും നവകേരള സദസിലൂടെ മന്ത്രിസഭയ്ക്ക് മുന്നിലെത്തുന്നത്. പരമാവധി വേഗത്തില്‍ തന്നെ ഓരോ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഉദ്യോഗസ്ഥരും കൃത്യമായ ഇടപെടല്‍ നടത്തുന്നുണ്ട്.

ഇന്ന് ആലപ്പുഴയിലും പത്തനംത്തിട്ടയിലുമായിട്ടാണ് നവകേരള സദസ് നടക്കുക. നവകേരള സദസ് ആലപ്പുഴയില്‍ ഇന്ന് രണ്ടാം ദിനമാണ്.

കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍,തിരുവല്ല എന്നീ മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ് നടക്കുക. ആദ്യ സ്വീകരണം കായംകുളത്താണ്. വൈക്കത്ത് നിന്ന് ബോട്ടിലാണ് മുഖ്യമന്ത്രി ആലപ്പുഴ തവണക്കടവ് എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News