അമ്മയും കാമുകനും കുഴിച്ചുമൂടിയ നവജാതശിശുവിന്റ മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കം; ഞെട്ടിക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോട്ട്

Baby

തകഴിയില്‍ നിന്നും ഇന്നലെ മരിച്ചനിലിയില്‍ കണ്ടെടുത്ത നവജാശിശുവിന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നാണ് ഫോറന്‍സിക് സംഘം പൊലീസിന് നല്‍കിയ വിവരം, മൃതദേഹം ജീര്‍ണിച്ച അവസ്ഥയില്‍ ആയതിനാല്‍ കൊലപാതകം ആണോ എന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ജില്ലാ പൊലീസ് മേധാവിയെ ഇക്കാര്യം ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം അറിയിച്ചു. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ കാര്യങ്ങള്‍ വ്യക്തമാകുവെന്ന് അന്വേഷണ സംഘം പറഞ്ഞു.

Also Read : മയിലിനെ കറിവെച്ച് വീഡിയോ പോസ്റ്റ് ചെയ്തു; യൂട്യൂബര്‍ക്കെതിരെ കേസ്

യുവതിയും ആണ്‍ സുഹൃത്തും പ്രണയത്തില്‍ ആയിരുന്ന വിവരം കുടുംബത്തിന് അറിയാമായിരുന്നു, വിവാഹം നടത്തുന്നതിന് ഇവര്‍ക്ക് എതിര്‍പ്പ് ഉണ്ടായിരുന്നില്ല. എന്നാല്‍ യുവതി ഗര്‍ഭിണിയായ വിവരം കുടുംബത്തില്‍ നിന്നടക്കം മറച്ച് വെക്കുകയായിരുന്നു.

പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷംമൃതദേഹം കുടുംബം ഏറ്റുവാങ്ങി. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം മുന്‍പോട്ട് കൊണ്ട് പോകാനാണ് പൊലീസ് ശ്രമിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News