നവജാത ശിശുവിന്‍റെ വൈകല്യം കണ്ടെത്തിയില്ലെന്ന ആരോപണം; അന്വേഷണത്തിനായി മറ്റൊരു സംഘത്തെ കൂടി നിയോഗിച്ചു

ALAPPUZHA BABY

ആലപ്പുഴയിലെ കടപ്പുറം വനിതാ-ശിശു അശുപത്രിയിലെ ഗർഭിണിയുടെ ചികിത്സയിൽ പിഴവ് ഉണ്ടായി എന്ന പരാതിയെ തുടർന്ന് വിശദമായ അന്വേഷണം നടത്താൻ ഡിഎംഒയുടെ നേതൃത്വത്തിൽ മറ്റൊരു സംഘത്തെ കൂടി നിയോഗിച്ചു. സമഗ്ര അന്വേഷണത്തിന് നേരത്തെ ആരോഗ്യവകുപ്പ് മന്ത്രിയും നിർദ്ദേശം നൽകിയിരുന്നു. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തി ആരോഗ്യവകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ട്.

ഇതിനെപ്പമാണ് ആശുപത്രി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ നേതൃത്വത്തിൽ യോഗം ചേരുകയും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഡോക്ടർമാരുടെ വിദഗ്ധ സംഘത്തെ നിയോഗിക്കുകയും ചെയ്തത്. എംഎൽഎ എച്ച് സലാമിന്‍റെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യ പരിശോധനയിൽ ഡോക്ടറുടെ ഭാഗത്ത് വീഴ്ച ഉണ്ടായി എന്നാണ് മാതാപിതാക്കളുടെ പരാതി.

ALSO READ; നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്തിയില്ലെന്ന ആരോപണം: പ്രത്യേക സംഘം അന്വേഷിക്കും

ഡോക്ടറുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ല എന്നും ഏഴാം മാസത്തിൽ തന്നെ കുട്ടിക്ക് അംഗവൈകല്യങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട് എന്നും ഡോക്ടർ മാതാപിതാക്കളെ അറിയിച്ചതായി സൂപ്രണ്ട് പറഞ്ഞു. ഇതിനോടനുബന്ധിച്ച് നടത്തിയ ഏഴ് സ്കാനിംഗ് റിപ്പോർട്ടുകളിലും കുഞ്ഞിന്റെ അപകടകരമായ സ്ഥിതിയെക്കുറിച്ച് യാതൊരുവിധ സൂചനകളും ഇല്ലായിരുന്നു. തെറ്റായ റിപ്പോർട്ടുകൾ ആയിരുന്നു സ്കാനിങ് നടത്തിയ സ്വകാര്യ ലാബുകളിലേത് എന്നാണ് ഡോക്ടർമാർ പറയുന്നത്.

ആലപ്പുഴയിലെ മിഡാസ്, ശങ്കേഴ്സ് എന്നീ ലാബുകളിൽ ആയിരുന്നു പരിശോധന നടന്നത്. സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കാൻ ആരോഗ്യവകുപ്പ് മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഡോക്ടർമാരുടെയും ആശുപത്രിയുടെയും ഭാഗത്തെ വീഴ്ച ഉണ്ടായിഎന്ന് ചൂണ്ടിക്കാട്ട് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടിയുടെ യുവജന സംഘടനകൾ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News