രണ്ടാം വിവാഹം കഴിക്കുന്നതിൽ എതിർപ്പ്; റോസമ്മയെ കൊന്നത് സഹോദരൻ ബെന്നി തന്നെ

ആലപ്പുഴയിൽ 60 വയസുകാരിയെ സഹോദരൻ കൊന്ന് കുഴിച്ചുമൂടി.കൊല്ലപ്പെട്ട റോസമ്മയുടെ സഹോദരൻ ബെന്നിയാണ് പ്രതി. ചുറ്റിക കൊണ്ട് തലക്കടിച്ച് ബെന്നി റോസമ്മയെ കൊലപ്പെടുത്തുകയായിരുന്നു. റോസമ്മ രണ്ടാം വിവാഹം ചെയ്യാൻ തീരുമാനിച്ചതിൽ എതിർപ്പാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്നാണ് ഏറ്റവും പുതിയ വെളിപ്പെടുത്തൽ. ഏപ്രിൽ 17 നു രാത്രിയാണ് കൊലപാതകം നടന്നത്.

Also Read; 60 വയസുകാരിയെ കൊന്ന് വീടിനുപിന്നിൽ കുഴിച്ചിട്ടു; സഹോദരൻ പൊലീസ് കസ്റ്റഡിയിൽ, സംഭവം ആലപ്പുഴയിൽ

കഴിഞ്ഞ 18 മുതൽ റോസമ്മയെ കാണാതായിരുന്നു.വെന്ന് അയൽക്കാരും ബന്ധുക്കളും പറഞ്ഞു. 17 ന് രാത്രിയാണ് കൊലപാതകം നടത്തിയത്. ചുറ്റിക കൊണ്ട് തലക്കടിച്ചാണ് ബെന്നി റോസമ്മയെ കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കിയ ശേഷം വീടിനു പിൻഭാഗത്ത് കുഴിച്ചിടുകയായിരുന്നു. പൊലീസ് പരിശോധനയിൽ റോസമ്മയുടെ മൃതദേഹം പുറത്തെടുത്തു. ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ തുടരന്വേഷണം നടത്തി വരുന്നു.

Also Read; ജോഷിയുടെ വീട്ടിലെ മോഷണം; മുഴുവൻ ആഭരണങ്ങളും വീണ്ടെടുത്തതായി കമ്മീഷണർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News