ആലപ്പുഴ പള്ളിപ്പാട് അയല്‍വാസിയെ വെടിവെച്ചുകൊന്നു

ആലപ്പുഴ പള്ളിപ്പാട് നീണ്ടൂരില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ശ്രീഹരിയില്‍ സോമനെ (55) ബന്ധുവും ബിജെപി അനുഭാവിയുമായ കുറവന്‍തറ വീട്ടില്‍ പ്രസാദ് (50) വെടിവെച്ച് കൊലപ്പെടുത്തി. ഇന്ന് വൈകിട്ട് 7 മണിയോട് അടുപ്പിച്ചാണ് സംഭവം നടന്നത്. മുന്‍ ബിഎസ്എഫ് ജീവനക്കാരനായ പ്രസാദ് ഇപ്പോള്‍ എസ്ബിഐയുടെ സെക്യൂരിറ്റി ജീവനക്കാരനാണ്. സര്‍വ്വീസ് തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചത് എന്ന് പറയപ്പെട്ടുന്നു. കൊല്ലപ്പെട്ട സോമന്‍ സി.പി.ഐ (എം) അനുഭാവിയും പി.കെ.എസ് യൂണിറ്റ് ഭാരവാഹിയുമാണ്.

Also Read: കോഴിക്കോട് പുതുപ്പാടിയില്‍ നിര്‍ത്തിയിട്ട ബുള്ളറ്റ് കത്തി നശിച്ചു

ബിജെപി അനുഭാവികളായ പ്രസാദും അനുജന്‍ ഹരിദാസും സ്ഥിരമായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവരാണ്. ഇവരുടെ പേരില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ ഉണ്ട്. ഹരിപ്പാട് പോലീസ് സ്റ്റേഷനില്‍ കയറി സബ് ഇന്‍സ്‌പെക്ടറെ മര്‍ദ്ദിച്ച കേസിലെ പ്രതിയാണ് പ്രസാദ്. ഹരിദാസ് ബിഎംഎസ് പ്രവര്‍ത്തകനാണ്. ഇവരുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ഒത്താശക്കും ചെയ്യുന്നത് ബിജെപി ആണെന്നും സിപിഎം ആരോപിക്കുന്നു. സോമന്റെ ഭാര്യ സുമതി. ഏകമകള്‍ സംഗീതസോമന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here