ആലപ്പു‍ഴ തലവടി പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം

എടത്വ തലവടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 (കോടമ്പനാടി) ഉപതെരഞ്ഞെടുപ്പില്‍ സി പി ഐ എം സ്ഥാനാര്‍ത്ഥി എന്‍ പി രാജന്‍ 197 വോട്ടിന് വിജയിച്ചു. എന്‍ പി രാജന് 493 വോട്ടാണ് ലഭിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അഭിലാഷ് 296 വോട്ടും ബി ജെ പി സ്ഥാനാര്‍ത്ഥി പി ബി ബിജുവിന് 46 വോട്ടും ആം ആദ്മി സ്ഥാനാര്‍ത്ഥി മനു കെ.ജിക്ക് 108 വോട്ടും ലഭിച്ചു. ക‍ഴിഞ്ഞ ദിവസം കുന്തിരിക്കല്‍ സിഎംഎസ് സ്‌കൂളില്‍ നടന്ന വോട്ടെടുപ്പില്‍ 68.03% പോളിംഗാണ് രേഖപ്പെടുത്തിയത്.

ALSO READ: കൊല്ലം, പാലക്കാട് ജില്ലകളിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ജയം

1386 വോട്ടര്‍മാരുള്ളതില്‍ 442 പുരുഷന്മാരും 501 സ്ത്രീകളും ഉള്‍പ്പടെ 943 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. തലവടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വച്ച് ഇന്ന് രാവിലെ 10 നാണ് വോട്ടണ്ണല്‍ നടന്നത്. വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ സൂപ്രണ്ട് എന്‍.ജി. അനില്‍കുമാര്‍ ആയിരുന്നു റിട്ടേണിംഗ് ഓഫീസര്‍. 2020 ലെ തെരഞ്ഞെടുപ്പില്‍ 13-ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച വിശാഖ് കെ.പി ജോലി തേടി വിദേശത്തേയ്ക്ക് പോയതാണ് തെരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്.

ALSO READ: ‘മാസപ്പടി വിവാദത്തിന് പിന്നില്‍ പ്രത്യേക അജണ്ട; പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവരാത്തത് മുഖ്യമന്ത്രിയുടെ മറുപടി ഭയന്ന്’: എ കെ ബാലന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News