സ്കൂളിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവം; രണ്ട് പേർക്കെതിരെ ജുവനയിൽ ആക്ട് പ്രകാരം കേസെടുത്തു

സ്കൂളിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ. രണ്ടുപേർക്കെതിരെ ജുവനയിൽ ആക്ട് പ്രകാരം പൊലീസ് കേസെടുത്തു. ആലപ്പുഴ സൗത്ത് പോലീസാണ് കേസടുത്തത്. കഴിഞ്ഞ ദിവസമാണ് ആലപ്പുഴ നഗരത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ പക തീർക്കാനായി തോക്കുമായി ക്ലാസ്സിൽ എത്തിയത് തോക്കിനോടൊപ്പം കത്തിയും ഉണ്ടായിരുന്നു.

ALSO READ: ലോക്സഭയിൽ വഖഫ് ബില്ലിനെ എതിർത്ത് സിപിഐഎം

തോക്ക് ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും തോക്ക് കൊണ്ട് അടിക്കുകയും ചെയ്തതാണ് പരാതി. തോക്ക് സാധാരണ തോക്ക് ആണെന്നും ഓൺലൈൻ വഴി വാങ്ങിച്ചതാണ് എന്നാണ് പോലീസ് സംശയിക്കുന്നത്. സ്കൂളിലെ കുട്ടിയുടെ വീട്ടിൽ പോലീസ് എത്തി പരിശോധന നടത്തി പരിശോധനയിൽ തോക്ക് കണ്ടെടുത്തു. പിന്നീട് അക്രമികളായ രണ്ടു കുട്ടികളെയും ജുവനയിൽ ആക്ട് പ്രകാരം കേസെടുക്കുകയായിരുന്നു. രണ്ടുപേർക്കും നോട്ടീസ് നൽകി ഇന്ന് ജുവനയിൽ ഹോമിലേക്ക് മാറ്റും.

ALSO READ: ബുദ്ധദേബ് ഭട്ടാചാര്യയുടെ വിയോഗത്തിൽ അനുശോചിച്ച് സീതാറാം യെച്ചൂരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News