കുറുവ സംഘത്തിലെ മുഖ്യസൂത്രധാരനെ സാഹസികമായി പിടികൂടിയ പൊലീസിന് നാട്ടുകാരുടെ ആദരം

alappuzha-police-kuruva

കുറുവ സംഘത്തിലെ മുഖ്യസൂത്രധാരന്‍ സന്തോഷ് സെല്‍വത്തെ
സാഹസികമായി പിടികൂടിയ പൊലീസ് സംഘത്തിന് ആദരവുമായി മണ്ണഞ്ചേരിയിലെ ജനങ്ങള്‍. പിപി ചിത്തരഞ്ജന്‍ എംഎല്‍എ മുന്‍കൈ എടുത്താണ് ഇവരെ അഭിനന്ദിച്ചത്.

അനുമോദന ചടങ്ങില്‍ ജനപ്രതിനിധികളും കുടുംബശ്രീ സിഡിഎസ് പ്രവര്‍ത്തകരും അടക്കം പങ്കെടുത്തു. ഇത്തരത്തിലുള്ള അഭിനന്ദന ചടങ്ങ് പുതിയ അനുഭവമാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.

Read Also: ചില സ്വർണ ഉരുപ്പടികൾ കിട്ടി; മണ്ണഞ്ചേരി മോഷണം നടത്തിയ പ്രതികൾ കുറുവ സംഘം തന്നെ

ആലപ്പുഴയില്‍ എത്തിയ കുറുവാസംഘത്തിലെ പ്രധാനിയെ പൊലീസ് അതിവേഗം പിടികൂടുകയായിരുന്നു. ആലപ്പുഴ ഡിവൈഎസ്പി എംആര്‍ മധു ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്തോഷിനെ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രന്‍ ആസൂത്രണം ഏകോപിപ്പിച്ചു.

സന്തോഷിന് തമിഴ്‌നാട്ടില്‍ അടക്കം മുപ്പതോളം കേസുകള്‍ ഉണ്ട്. കവര്‍ച്ചാ കേസുകള്‍ അടക്കം നിരവധി കേസില്‍ ഇയാള്‍ പ്രതിയാണെന്നും ഡിവൈഎസ്പി പറഞ്ഞു. മണ്ണഞ്ചേരി സിഐയുടെയും സബ് ഇന്‍സ്‌പെക്ടര്‍ നേതൃത്വത്തിലുള്ള സംഘമാണ് തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങളില്‍ എത്തി പ്രതികളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചത്. ഇതിനുശേഷമാണ് കുണ്ടല്ലൂരില്‍ നിന്നും കഴിഞ്ഞദിവസം ഇവരെ കസ്റ്റഡിയില്‍ എടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here