‘ട്രെയിൻ കോച്ചുകളുടെ ഷണ്ടിങ്ങിൽ പിഴവ്’ ആലപ്പുഴ റെയിൽവേ സ്റ്റേഷൻ മാസ്റ്ററെ സസ്പെൻഡ് ചെയ്തു

suspended

ആലപ്പുഴ റെയിൽവേ സ്റ്റേഷൻ മാസ്റ്ററെ സസ്പെൻഡ് ചെയ്തു. സ്റ്റേഷൻ മാസ്റ്റർ കെ എസ് വിനോദ് ആണ് സസ്പെൻഷനിലായത്. ട്രെയിൻ കോച്ചുകളുടെ ഷണ്ടിങ്ങിൽ പിഴവ് സംഭവിച്ചതിനാൽ ട്രെയിനുകൾ വൈകി എന്ന കാരണത്താലാണ് നടപടി. ഷണ്ടിങ്ങിനിടെ ആലപ്പുഴ സ്റ്റേഷനിലെ മൂന്നു ട്രാക്കിലും കോച്ചുകൾ ഇട്ടതിനാൽ ട്രെയിനുകൾക്ക് ട്രാക്കിലേക്ക് പ്രവേശിക്കാനായില്ല. ഷണ്ടിങ്ങിന്റെ സമയത്ത് ലെവൽ ക്രോസ് അടച്ചില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. ഇതോടെ ധൻബാദ് എക്സ്പ്രസ് ഒന്നര മണിക്കൂർ വൈകുകയും, ഏറനാട്, എറണാകുളം പാസഞ്ചർ പിടിച്ചിടുകയും, ആലപ്പുഴ വഴിയുള്ള ട്രെയിനുകൾ വൈകുകയും ചെയ്‌തു.

ALSO READ: ഒടുവിൽ ഗോപി സുന്ദർ പ്രതികരിച്ചു, മോശം കമന്റിട്ടവന് കൊടുത്തത് കിടിലൻ മറുപടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News