ആലപ്പുഴയിൽ കൊല്ലപ്പെട്ട സുഭദ്രയുടെ മൃതദേഹം സംസ്കരിച്ചു

ആലപ്പുഴയിൽ കൊല്ലപ്പെട്ട സുഭദ്രയുടെ മൃതദേഹം സംസ്കരിച്ചു. ആലപ്പുഴ മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം കൊച്ചി രവിപുരം ശ്മശാനത്തിലാണ് സംസ്കാരം നടന്നത്. സുഭദ്രയുടെ മക്കളും ബന്ധുക്കൾ അന്തിമോപചാരം അർപ്പിച്ചു.  അതേസമയം ശരീരത്തിന്റെ രണ്ട്‌ ഭാഗത്തെയും വാരിയെല്ലുകൾ പൂർണമായും തകർന്ന നിലയിലായിരുന്നു. കഴുത്ത്, കൈ എന്നിവയും ഒടിഞ്ഞ നിലയിലായിരുന്നു . കൈ ഒടിച്ചത് കൊലപാതക ശേഷമെന്നാണ് നിഗമനം. ഇടത് കൈ ഒടിച്ചു പിന്നിലെക്ക് വലിച്ചു കെട്ടിയ നിലയിലായിരുന്നു മൃതദേഹം. കഴുത്ത് ഞെരിച്ചാണ് കൊല നടത്തിയത് എന്ന സംശയമാണ് ഉയരുന്നത്.

ALSO READ: ഇത് ലൈഫ് ടൈം സെറ്റില്‍മെന്റ്! ഈ ഇലക്ട്രിക്ക് കാര്‍ നിങ്ങള്‍ സ്വന്തമാക്കിയിരിക്കും!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News