ആലപ്പുഴ സുഭദ്ര കൊലക്കേസ്; പ്രതികളുമായി അന്വേഷണ സംഘം തെളിവെടുപ്പ് തുടങ്ങി

alappuzha

ആലപ്പുഴ കലവൂരിൽ സുഭദ്ര എന്ന വയോധികയെ കൊന്നു കുഴിച്ചുമൂടിയ കേസിലെ പ്രതികളുമായി അന്വേഷണ സംഘം തെളിവെടുപ്പ് തുടങ്ങി. പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടിയ പ്രതികളെ കൊലപാതകം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. പണത്തിനും സ്വർണ്ണത്തിനും വേണ്ടിയാണ് വയോധികയെ കൊലപ്പെടുത്തിയതെന്നാണ് പ്രതികൾ പറയുന്നത്.

ALSO READ; അടൂരിൽ കെഎസ്ആർടിസി ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം

സുഭദ്ര വധക്കേസിലെ ഒന്നാം പ്രതി മാത്യൂസിനെയും രണ്ടാം പ്രതി ശർമിളയെയും എട്ടു ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. കൊല്ലപ്പെട്ട സമയത്ത് സുഭദ്ര കിടന്നിരുന്ന തലയിണ വീടിൻ്റെ പിറകിലെ ത്തോട്ടിൽ നിന്ന് കണ്ടെത്തി. വയോധികയെ ശ്വാസം മുട്ടിക്കാൻ ഉപയോഗിച്ച ഷാളും മറ്റും കത്തിച്ച സ്ഥലവും പ്രതികൾ കാട്ടിക്കൊടുത്തു. പ്രതികളെ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലങ്ങളിലും സുഭദ്രയുടെ സ്വർണാഭരണങ്ങൾ വിറ്റ ജ്വല്ലറിയിലും എത്തിച്ച് തെളിവെടുക്കും. സുഭദ്രയെ മയക്കാനായി മരുന്നു വാങ്ങി നൽകിയ മാത്യൂസിൻ്റെ സുഹൃത്തായ റൈനോൾഡിന് കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെന്നാണ് നിഗമനം.

ALSO READ; ഓണ വിപണി; ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധനകൾ നടത്തി

കൊച്ചി കടവന്ത്രയിൽ നിന്നും കഴിഞ്ഞ മാസമാണ് വയോധികയെ കാണാതായത് പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മണ്ണഞ്ചേരി പോലീസ് പരിധിയിലുള്ള കലവൂരിൽ നിന്നും വയോധികയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് സൂചിപ്പിക്കുന്നത് കലവൂരിൽ വാടക വീട്ടിൽ താമസിച്ചിരുന്ന മാത്യൂസും ഭാര്യയും പണത്തിനു വേണ്ടിയാണ് വയോധികയെ കൊലപ്പെടുത്തിയതെന്ന് പോലീസിനു മൊഴി നൽകിയിരുന്നു.  8 ദിവസത്തെ കസ്റ്റഡി കാലാവധിക്ക് ശേഷം പ്രതികളെ വീണ്ടും കോടതിയിൽ ഹാജരാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News