ഫോണിലേക്ക് വന്ന ഒരു കോളുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്, പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്

ആലപ്പുഴയിൽ യുവതിയെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തിൽ കൊടുത്താൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ആറാം തീയതിയാണ് വിജയലക്ഷ്മിയെ കരുനാഗപ്പള്ളിയിൽ നിന്നും കാണാനില്ല എന്ന പരാതി പൊലീസിനു ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പുറക്കാടിന് സമീപം വിജയലക്ഷ്മിയെ കൊലപ്പെടുത്തി മറവുചെയ്തു എന്ന വിവരം പൊലീസിന് ലഭിക്കുന്നത്. വിജയലക്ഷ്മിയുടെ സുഹൃത്തായ ജയചന്ദ്രനാണ്ഇക്കാര്യം പൊലീസിനോട് സമ്മതിച്ചത്.

കരുനാഗപ്പള്ളി പൊലീസ് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ജയചന്ദ്രനെ ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്.തുടർന്ന് ജയചന്ദ്രനുമായി ഇന്ന് അമ്പലപ്പുഴ കരുനാഗപ്പള്ളി പൊലീസ് കരൂരിൽ എത്തി സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായ് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി .

also read: ആലപ്പുഴയിൽ യുവതിയെ കാണാതായ സംഭവം; മൃതദേഹം കണ്ടെത്തി
വിജയലക്ഷ്മിയുടെ ഫോണിലേക്ക് വന്ന ഒരു കോളുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ച എന്നാണ് ജയചന്ദ്രൻ പൊലീസിനോട് പറഞ്ഞത്. ജയചന്ദ്രന് ഭാര്യയും 10 വയസ്സ് പ്രായമുള്ള ഒരു കുട്ടിയുമുണ്ട്. മത്സ്യത്തൊഴിലാളിയായ ജയചന്ദ്രൻ മത്സ്യബന്ധനത്തിനിടയിലാണ് വിജയലക്ഷ്മിയുമായി പരിചയപ്പെടുന്നത്. കഴിഞ്ഞ രണ്ടു വർഷത്തിലധികമായി ഈ ബന്ധം തുടരുകയായിരുന്നു. ഇതിനിടയിലാണ് ജയചന്ദ്രൻ വിജയലക്ഷ്മിയെ കൊലപ്പെടുത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News