യൂറോ കപ്പില്‍ ക്രൊയേഷ്യയെ സമനിലയില്‍ പൂട്ടി അല്‍ബേനിയ

യൂറോ കപ്പിൽ വാശിയേറിയ പോരാട്ടത്തിൽ ക്രൊയേഷ്യയെ സമനിലയിൽ തളച്ച് അൽബേനിയ. ഇഞ്ച്വറി ടൈമിൽ അൽബേനിയ അടിച്ച ഗോളാണ് മത്സരം സമനിലയിൽ കലാശിക്കാൻ കാരണം. മത്സരം സമനിലയിലായതോടെ, ഇരു ടീമുകളുടെയും നോക്കൗട്ട് പ്രതീക്ഷ മങ്ങി.
യൂറോ കപ്പിൽ ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിലാണ് അൽബേനിയൻ ചെറുത്തു നിൽപ്പിന് ലോകം സാക്ഷ്യം വഹിച്ചത്. പതിനൊന്നാം മിനിറ്റിൽ ഒരു ഹെഡ്ഡറിലൂടെ ക്വാസിം ലാച്ചിയാണ് അൽബേനിയക്ക് ലീഡ് നൽകിയത്. ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ അൽബേനിയക്ക് ലഭിച്ചുവെങ്കിലും, ഗോളാക്കുവാൻ സാധിച്ചില്ല.  രണ്ടാം പകുതിയിൽ ഫോമിലേക്ക് ഉയർന്ന കൊയേഷ്യ 74-ാം മിനുറ്റിൽ ക്രമാരിചിന്റെ ഒരു ക്ലോസ് റേഞ്ച് ഷോട്ടിലൂടെ സമനില ഗോൾ കണ്ടെത്തുകയായിരുന്നു.
നിമിഷങ്ങൾക്കകം ഓൺ ഗോളിലൂടെ ക്രെയേഷ്യ ലീഡ് എടുത്തു. അൽബേനിയൻ വീര്യം ചേർന്നു എന്ന് കണകൂട്ടിയവരെ നിരാശപ്പെടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. തുടരെ അവസരങ്ങൾ സൃഷ്ടിച്ച അൽബേനിയ അവസാനം 95ആം മിനുട്ടിൽ ഗ്യാസുളയിലൂടെ സമനില നേടുകയായിരുന്നു. ക്രൊയേഷ്യയും അൽബേനിയയും ഗ്രൂപ്പിലെ ആദ്യ മത്സരങ്ങളിൽ പരാജയപ്പെട്ടിരുന്നു. ക്രൊയേഷ്യ ഇനി അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇറ്റലിയെയും അൽബേനിയ സ്പെയിനെയും നേരിടും

ALSO READ: എരഞ്ഞോളി സ്‌ഫോടനം; സീനയെന്ന യുവതി ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി പ്രദേശവാസികളായ സ്ത്രീകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News