ആൽബർട്ട് അഗസ്റ്റിന്‍റെ മൃതദേഹം ജന്മനാട്ടിലെത്തിച്ച് സംസ്കരിച്ചു

സുഡാനിൽ ആഭ്യന്തര സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ ആലക്കോട് സ്വദേശി ആൽബർട്ട് അഗസ്റ്റിന്‍റെ മൃതദേഹം ജന്മനാട്ടിലെത്തിച്ച് സംസ്കരിച്ചു. വൻജനാവലിയുടെ സാന്നിധ്യത്തിൽ തെല്ലിപ്പാറ ഹോളി ഫാമിലി പള്ളി സെമിത്തേരിയിലാണ് മൃതദേഹം സംസ്കരിച്ചത്.

കണ്ണൂർ ആലക്കോട് കാക്കടവിലെ വീട്ടിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ ജനപ്രതിധികളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ അന്ത്യോപചാരം അർപ്പിച്ചു. തുടർന്ന് നെല്ലിപ്പാറ ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് ദില്ലിയിൽ നിന്നും മൃതദേഹം കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ചു.

വിമാനത്താവളത്തിൽ നിന്നും ആൽബർട്ടിന്റെ ഭാര്യ സഹോദരൻ മൃതദേഹം ഏറ്റുവാങ്ങി. നോർക്ക ആംബുലൻസിൽ ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ മൃതദേഹം ആലക്കോട് കാക്കടവിലെ വീട്ടിലെത്തിച്ചു.

തുടർന്ന് 10.30 മണി വരെ പൊതുദർശനം.ശേഷം വിലാപമാത്രയായി മൃതദേഹം നെല്ലിപ്പാറ ഹോളി ഫാമിലി പള്ളിയിലേക്ക് കൊണ്ടുപോയി. പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം 11 മണിയോടെ മൃതദേഹം സംസ്കരിച്ചു.

കഴിഞ്ഞ ഏപ്രിൽ 15 നാണ് ഖാർത്തൂമിലെ ഫ്ലാറ്റിൽ ആൽബർട്ട് വെടിയേറ്റ് മരിച്ചത്. 35 ദിവസങ്ങൾക്ക് ശേഷമാണ് മൃതദേഹം നാട്ടിലെത്തിക്കാനായത്. സുഡാനിലുണ്ടായിരുന്ന ആൽബർട്ടിന്റെ ഭാര്യയെയും മകളെയും ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി കഴിഞ്ഞ മാസം 28 ന് നാട്ടിലെത്തിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News