സുഡാൻ ആഭ്യന്തര കലാപത്തിൽ മരിച്ച കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

സുഡാൻ ആഭ്യന്തര കലാപത്തിൽ വെടിയേറ്റ് മരിച്ച കണ്ണൂർ ആലക്കോട് സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ (48) മൃതദേഹം നാളെ (19/05/2023) വെളുപ്പിന് ഒരു മണിക്ക് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ (C17) ഡൽഹി പാലം എയർഫോഴ്സ് വിമാനത്താവളത്തിലെത്തും.
നോർക്ക ഡെവലപ്മെന്റ് ഓഫീസർ ഷാജിമോന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം മൃതദേഹം ഏറ്റുവാങ്ങും. തുടർന്ന് ഡൽഹിയിൽ നിന്നും കൊച്ചിയിലേക്കുള്ള
വിമാനത്തിൽ നാട്ടിലെത്തിക്കും .തുടർന്ന് റോഡ് മാർഗ്ഗം വീട്ടിലെത്തിക്കും. ഏപ്രിൽ 14 നാണ് സുഡാനിലെ ഫ്ലാറ്റിൽ വെച്ച് ആൽബർട്ട് അഗസ്റ്റിൻ വെടിയേറ്റ് മരിച്ചത്. 217 പേരുള്ള പ്രവാസി സംഘമാണ് എത്തുന്നത്. ഇതിൽ ഒരു മലയാളിയുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News