ലോകത്തെ ഞെട്ടിച്ച് ‘സൂപ്പർ ക്യാച്ച്’; താരമായി അലീന സുരേന്ദ്രൻ..!

സൂപ്പർ ക്യാച്ചിലൂടെ ക്രിക്കറ്റ് ലോകത്തെ മിന്നുന്ന താരമായിരിക്കുകയാണ് കേരള വനിത ക്രിക്കറ്റ് ടീം അംഗമായ അലീന സുരേന്ദ്രൻ. തലശ്ശേരിൽ നടക്കുന്ന കോടിയേരി ബാലകൃഷ്ണൻ സ്മാരക വനിത ക്രിക്കറ്റ് ലീഗിൽ അലീനയുടെ ക്യാച്ചാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായത്. അവിശ്വസനീയമായ ഒരു പറക്കും ക്യാച്ച്.ക്രിക്കറ്റ് ലോകത്ത് ഇപ്പോൾ സജീവ ചർച്ചയാണ് ആ മിന്നുന്ന പ്രകടനം.പ്രമുഖ ക്രിക്കറ്റ് താരങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ ഷെയർ ചെയ്ത ആ ക്യാച്ചിൻ്റെ വീഡിയോ മണിക്കൂറുകൾക്കുള്ളിൽ വൈറലായി.കേരള വനിത ക്രിക്കറ്റിലെ അഭിമാന താരമായ അലീന സുരേന്ദ്രനാണ് സൂപ്പർ ക്യാച്ചിലൂടെ വൈറലായത്.

Also Read: പനമ്പിള്ളിനഗറിൽ നവജാതശിശു കൊല്ലപ്പെട്ട സംഭവം മനസാക്ഷിയെ ഉലയ്ക്കുന്നത്: ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍

തലശ്ശേരി കൊണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന അഖില കേരള വനിത 20-20 ക്രിക്കറ്റ് ടൂർണമെൻ്റിലാണ് ആ ക്യാച്ച് പിറന്നത്.ക്രിക്കറ്റ് ചരിത്രത്തിൽ എക്കാലവും അയാളപെടുത്തുന്ന അത്യുഗ്രൻ ക്യാച്ച്.കേരള വനിത ക്രിക്കറ്റ് ടീമിലെ ഓൾ റൗണ്ടറായ അലീന സുരേന്ദ്രൻ ഇടുക്കി അടിമാലി സ്വദേശിയാണ്.

Also Read: ‘ഹൂ ദ ഹെല്‍ ഈ ഹീ’, ഞങ്ങൾ തോന്നുന്നത് ചെയ്യും, അത് ചോദിക്കാൻ നരേന്ദ്ര മോദി ആരാണ്? വിമർശനവുമായി ഷമ മുഹമ്മദ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News