സൗന്ദര്യ സങ്കൽപ്പങ്ങളെയും സൗന്ദര്യ മത്സരങ്ങളുടെ ചരിത്രത്തെയും തിരുത്തി എഴുതി അര്‍ജന്റീനയില്‍ നിന്നുള്ള അറുപതുകാരി അലക്‌സാന്ദ്ര മരീസ റോഡ്രിഗസ്. ബ്യൂണസ് ഐറിസ് പ്രവിശ്യയുടെ മിസ് യൂണിവേഴ്‌സ് കിരീടം ചൂടിക്കൊണ്ടാണ് അലക്‌സാന്ദ്ര ചരിത്രം തിരുത്തി എഴുതിയത്. സൗന്ദര്യ മത്സരങ്ങളുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു അറുപതുകാരി കിരീടം നേടുന്നത്.
ALSO READ: ’10 കോടി നഷ്ടപരിഹാരം നല്‍കണം’, ശോഭ സുരേന്ദ്രന് ഗോകുലം ഗോപാലന്റെ വക്കീൽ നോട്ടീസ്
‘ശാരീരികമായ അളവുകൾ മാത്രമല്ല സൗന്ദര്യം എന്നതിന്റെ ഉദാഹരണമാണ് എന്റെ വിജയം. പുതിയൊരു തുടക്കം കുറിക്കാനായതില്‍ എനിക്ക് സന്തോഷമുണ്ട്. ബ്യൂണസ് ഐറിസിനെ പ്രതിനിധീകരിക്കുന്നതില്‍ ഞാന്‍ ആവേശത്തിലാണ്.’ കിരീട നേട്ടത്തിന് ശേഷം അലക്‌സാന്ദ്ര പറഞ്ഞു.
അതേസമയം, വരാനിരിക്കുന്ന മിസ് യൂണിവേഴ്‌സ് അര്‍ജന്റീന മത്സരത്തില്‍ ബ്യൂണസ് ഐറിസിനെ പ്രതിനിധീകരിക്കുന്നത് അലക്‌സാന്ദ്രയാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതില്‍ വിജയിച്ചാല്‍ മെക്‌സിക്കോയില്‍ സെപ്റ്റംബര്‍ 28ന് നടക്കുന്ന മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ അര്‍ജന്റീനയെ പ്രതിനിധീകരിക്കുന്നതും ഈ അറുപതുകാരിയായിരിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here