സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ വേദിയില്‍ സ്പെഷ്യല്‍ ജൂറി പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം നടന്‍ അലന്‍സിയര്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടി. എല്ലാവരും ബഹുമാനിക്കുന്ന അവാർഡ് ആണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരമെന്നും ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ അഭിപ്രായങ്ങൾ പറയുമ്പോൾ സൂക്ഷ്മത പുലർത്തണമെന്നും മന്ത്രി പറഞ്ഞു.
ഈ വിധത്തിൽ പറയാൻ പാടുണ്ടോ എന്നത് അവരവർ തന്നെ ചിന്തിക്കേണ്ട കാര്യമാണ്. ചിന്തിച്ചു കാര്യങ്ങൾ പറയുന്നതാണ് പൊതു സമൂഹത്തിനു നല്ലതെന്നും അദ്ദേഹം പറഞ്ഞു.
ALSO READ:മമ്മൂട്ടിയും മോഹന്‍ലാലും തുടങ്ങി വാട്സാപ്പ് ചാനല്‍: അവര്‍ക്കൊപ്പം ചേരുന്നതങ്ങനെ? വഴികള്‍ നോക്കാം
പുരസ്കാരമായി സ്ത്രീ പ്രതിമ നല്‍കി തന്നെ പ്രലോഭിപ്പിക്കരുത്. ആണ്‍കരുത്തുള്ള പ്രതിമ നല്‍കണം. സ്പെഷ്യല്‍ ജൂറി പുരസ്കാരത്തിനൊപ്പം 25000 രൂപ നല്‍കി അപമാനിക്കരുത്. നല്ല അവാര്‍ഡുകള്‍ മറ്റുള്ളവര്‍ക്ക് നല്‍കി സ്പെഷ്യല്‍ അവാര്‍ഡിന് സ്വര്‍ണം പൂശിയ പ്രതിമ നല്‍കണം തുടങ്ങിയ പരാമര്‍ശങ്ങളാണ് അലന്‍സിയര്‍ വേദിയില്‍ പറഞ്ഞത്.
അതേസമയം, പരാമര്‍ശത്തെ കുറിച്ച് പ്രതികരണം തേടന്‍ ചെന്ന മാധ്യമ പ്രവര്‍ത്തകയോട് അശ്ലീല ചുവയോടെ സംസാരിച്ചതിനെതിരെ അവര്‍ അലന്‍സിയറിനെതിരെ പൊലീസില്‍ പരാതി നല്‍കി.
ALSO READ: അട്ടപ്പാടി താഴെ അബ്ബനൂരിൽ കാട്ടാന ചരിഞ്ഞു; ഷോക്കേറ്റെന്ന് പ്രാഥമിക നിഗമനം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here