ചലച്ചിത്ര പുരസ്‍കാര തുക ട്രസ്റ്റിന് നൽകാൻ നടൻ അലൻസിയർ

അപ്പൻ എന്ന ചിത്രത്തിലെ പ്രകടനത്തിന് പ്രത്യേക ജൂറി പരാമർശം നടൻ അലൻസിയറിന് ലഭിച്ചിരുന്നു. 25,000 രൂപയും പ്രശസ്തി പത്രവുമാണ് അലൻസിയറിന് സമ്മാനമായി ലഭിക്കുക. ഇപ്പോഴിതാ അവാർഡ് തുക ഇ കെ നയനാർ ട്രസ്റ്റിന് നൽകാൻ തയ്യാറായിരിക്കുകയാണ് അലൻസിയർ. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദാണ് അവാർഡ് തുക ട്രസ്റ്റിന് നൽകുന്ന വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. മേനംകുളത്ത് നടന്ന ട്രസ്റ്റിന്റെ ചികിത്സാ സഹായ വിതരണ വേദിയിൽ വെച്ചാണ് പ്രഖ്യാപനം നടന്നത്.

ALSO READ: ‘ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ഇന്ത്യയിൽ ധരിക്കാൻ പാടില്ല’ ;ഉർഫി ജാവേദിനെതിരെ കടുത്ത വിമർശനം; വീഡിയോ വൈറൽ

‘അലൻസിയറിന്റെ സമ്മാനത്തുക ഇ.കെ. നയനാർ ചാരിറ്റബ്ൾ ട്രസ്റ്റിന്. സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയത്തിൽ പ്രത്യേക ജൂറി പരാമർശം നേടിയ അലൻസിയർ, തന്റെ സമ്മാനത്തുക മേനംകുളം ഇ.കെ.നായനാർ ചാരിറ്റബ്ൾ ട്രസ്റ്റിന് നൽകുമെന്ന് അറിയിച്ചു. ഇന്നു മേനംകുളത്ത് നടന്ന ട്രസ്റ്റിന്റെ ചികിത്സാ സഹായ വിതരണ വേദിയിലാണ് പ്രഖ്യാപനം നടന്നത്’ എന്നും ഹരി പ്രസാദ് ഫേസ്ബുക്കിൽ കുറിച്ചു.

ALSO READ: മണിപ്പൂരില്‍ ഇന്‍റ‌ർനെറ്റ് ഭാഗികമായി പുന:സ്ഥാപിക്കുവാൻ തീരുമാനം

ശരീരം തളർന്ന് കിടക്കുമ്പോഴും വെറുപ്പും വിദ്വേഷവും ചുറ്റുവട്ടത്തേക്ക് പരത്തിക്കൊണ്ട് അണയാത്ത ആസക്തികളുടെ ശമനത്തിനായി ജീവിതത്തിലേക്ക് ആർത്തിയോടെ മടങ്ങിവരാൻ വെമ്പുന്ന ആണഹന്തയുടെ കരുത്തുറ്റ ആവിഷ്‌കാരത്തിനാണ് അലൻസിയറിന് പ്രത്യേക പരാമർശം ലഭിച്ചതെന്നാണ് ജൂറി വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News