ജലനിരപ്പ് ഉയരുന്നു; ഉപ്പള നദിക്കരിയലുള്ളവര്‍ക്ക് ജാഗ്രതാ നിർദേശം

ഉപ്പള നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കുക്കാൻ നിർദേശം. സംസ്ഥാന ജലസേചന വകുപ്പിൻറെ കാസർഗോഡ് ജില്ലയിലെ ഉപ്പള സ്റ്റേഷനിൽ ജലനിരപ്പ് മുന്നറിയിപ്പ് പരിധി കവിഞ്ഞതിനാൽ ഉപ്പള നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണം. നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.

ALSO READ: സിദ്ധിഖിനെതിരായ കേസിൽ പുതിയ നീക്കവുമായി പൊലീസ്; പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News