കാണാതായിട്ട് 26 വര്‍ഷം, കണ്ടെത്തിയത് അയല്‍വാസിയുടെ വീട്ടില്‍ തടവിലാക്കപ്പെട്ട നിലയില്‍; യുവാവിന്റെ ദുരിതം പുറത്തറിഞ്ഞതിങ്ങനെ!

26 വര്‍ഷമായി കാണാതായിരുന്ന അള്‍ജീരിയന്‍ യുവാവിനെ അയല്‍വാസിയുടെ വീട്ടില്‍ നിന്നും കണ്ടെത്തി. 19ാം വയസിലാണ് ഒമര്‍ ബി എന്ന യുവാവിനെ കാണാതാവുന്നത്. 1998 നടന്ന അള്‍ജീരിയന്‍ സിവില്‍ യുദ്ധത്തിനിടയില്‍ ഒമര്‍ കൊല്ലപ്പെട്ടതായിരിക്കാം അല്ലെങ്കില്‍ തട്ടിക്കൊണ്ടുപോയതാകാം എന്നാണ് കുടുംബം വിശ്വസിച്ചിരുന്നത്. എന്നാല്‍ തൊട്ടടുത്തുള്ള വീട്ടില്‍ ഇത്രയും കാലം തടവിലാക്കപ്പെട്ടിരിക്കുകയാണെന്ന് ആരും കരുതിയില്ല.

ALSO READ:  എഴുത്തുകാരിയും നോബേല്‍ സമ്മാന ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു

ഇപ്പോള്‍ 45 വയസായി ഒമറിന്. ഒമറിനെ തടവിലാക്കിയിരുന്നയാളുടെ സഹോദരന്‍ സ്വത്തു തര്‍ക്കവുമായി ബന്ധപ്പെട്ട ചില വിഷയങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് ഒമറിനെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നത്. വൈക്കോല്‍ കൂനകള്‍ക്കിടയില്‍ നിന്നാണ് ഇയാളെ കണ്ടെത്തിയത്. സംഭവത്തിലെ പ്രതിയായ 61കാരന്‍ എല്‍ ഗ്യൂഡിഡ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ പിടിയിലാവുകയും ചെയ്തു.

ALSO READ:  സിപിഐഎം നേതാവ് സത്യനാഥന്റെ കൊലപാതകം: കുറ്റപത്രം സമര്‍പ്പിച്ചു

ഇയാള്‍ തന്നെയെതോ മാന്ത്രിക വലയത്തിലാക്കിയതിനാലാണ് ഒന്നുറക്കെ നിലവിളിക്കാന്‍ പോലും സാധിക്കാതെ പോയതെന്നാണ് രക്ഷപ്പെട്ട ശേഷം ഒമര്‍ പറഞ്ഞത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഒമറിന് എല്ലാതരത്തിലുള്ള മെഡിക്കല്‍, മാനസിക പരിചരണം ലഭിക്കുന്നുണ്ടെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News