അല്‍ഗോരിതം റീസെറ്റ് ചെയ്യാം, പുതുപുത്തനാക്കാം; അറിയാം ഇൻസ്റ്റ​ഗ്രാമിന്റെ പുതിയ ഫീച്ചർ

Instagram

അല്‍ഗോരിതം വെച്ചാണ് ഓരോരുത്തരുടെയും ഫീഡിൽ ഇൻസ്റ്റ​ഗ്രാം കണ്ടന്റുകൾ എത്തിക്കുന്നത്. ചിലപ്പോൾ നമ്മൾക്ക് അതൊരു മടുപ്പുളവാക്കാറുണ്ട്. പുത്തൻ കാര്യങ്ങൾ ഫീഡുകളിൽ കിട്ടിയാലോ എന്ന് ആലോചിക്കാറുമുണ്ട്. ഇതാ അതിനു വേണ്ടി പുത്തൻ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇൻസ്റ്റ​ഗ്രാം.

ഈ ഫീച്ചർ എത്തുന്നതിലൂടെ പുതിയ രീതിയിൽ ഇന്‍സ്റ്റഗ്രാം ഉപയോ​ഗിക്കാൻ സാധിക്കും. മുന്‍പ് നടത്തിയിട്ടുള്ള സെര്‍ച്ചുകള്‍ക്കും നമ്മുടെ താത്പര്യങ്ങളും അനുസൃതമായിട്ടുള്ള കണ്ടന്റുകൾ ഇനി പുതിയ ഫീച്ചറിലൂടെ ഒഴിവാക്കാൻ പറ്റും. അങ്ങനെ ഫ്രൽ് ആയി വീണ്ടും ആപ്പ് ഉപയോഹ​​ഗിക്കാൻ സാധിക്കുകയും കൂടുതൽ കാര്യങ്ങൾ നമ്മളിലേക്ക് എത്തിക്കുവാനും ആപ്പിന് സാധിക്കും.

Also Read: ഇനി അങ്ങനെ കുഴിയിൽ വീഴ്ത്താൻ പറ്റില്ല; തട്ടിപ്പുകാരെ പറ്റിക്കാൻ സ്‌കാംബെയ്റ്റിങുമായി എഐ അമ്മൂമ്മ

ഇത് ആദ്യം നിങ്ങളുടെ ഇന്‍സ്റ്റാഗ്രാമിനെ കൂടുതല്‍ രസകരമാക്കും, കാരണം നിങ്ങളുടെ താത്പര്യങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് ഒന്നുമറിയാത്തതുപോലെ ഞങ്ങള്‍ നിങ്ങളോട് പെരുമാറും’ എന്നാണ് പുതിയ ഫീച്ചറിനെ പറ്റി ഇന്‍സ്റ്റഗ്രാം ഹെഡ് ആദം മൊസ്സേരി പറയുന്നത്.

Also Read: ആധാർ കാർഡ് ദുരുപയോ​ഗം ചെയ്യപ്പെടുന്നുണ്ടെന്ന് സംശയമുണ്ടോ?; സ്വയം പരിശോധിക്കാം

ഇൻസ്റ്റ​ഗ്രാം പുതുതായി ആരംഭിച്ച ഫീച്ചറായ കൗമാരക്കാര്‍ക്കുള്ള അക്കൗണ്ടുകളിലുള്‍പ്പടെ എല്ലാ ഉപയോക്താക്കള്‍ക്കും ഈ പുതിയ ഫീച്ചര്‍ ലഭ്യമാകുമെന്നും മെറ്റ അറിയിച്ചിട്ടുണ്ട്. പുതുതായി അക്കൗണ്ട് തുടങ്ങിയ പ്രതീതിയില്‍ തന്നെ ഇനി ഇന്‍സ്റ്റഗ്രാം ഉപയോ​ഗിക്കാൻ സാധിക്കു‌മെന്നാണ് പുതിയ ഫിച്ചറിനെ പറ്റി മെറ്റയുടെ അവകാശവാദം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News