കുട്ടികൾക്കും മുതിർന്നവർക്കും എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന തരത്തിലുള്ള ഒരു കോമിക് ബുക്ക് ചിത്രമാണ് ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’. അതിലെ വില്ലൻ വേഷം അവതരിപ്പിക്കാൻ പൃഥ്വിയെപോലെ ആരുമില്ലെന്ന് സംവിധായകൻ അലി അബ്ബാസ്. കഥാപാത്രമായ കബീർ എന്ന വേഷത്തെ അവതരിപ്പിക്കാൻ ഒരു സൂപ്പർസ്റ്റാറിനെ വേണമായിരുന്നെന്നും അങ്ങനെയാണ് പൃഥ്വിരാജിനെ സമീപിച്ചതെന്നും വിവിധ മാധ്യമങ്ങളോട് സംവിധായകൻ അറിയിച്ചു.
ആരാണ് വില്ലനെന്ന അക്ഷയ്കുമാറിന്റെ ചോദ്യത്തിന് മറുപടിയായി പൃഥ്വി വന്നപ്പോൾ പെർഫെക്റ്റ് എന്നാണ് അക്ഷയ് പറഞ്ഞത്. ‘ഇങ്ങനൊരു സിനിമയിലേക്ക് വില്ലനെ കൊണ്ടുവരാൻ നല്ല കഷ്ടപാടായിരുന്നു. പൃഥ്വിയല്ലതെ വേറൊരു ഓപ്ഷനില്ലായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് പൃഥ്വിയെ ഇതിലേക്ക് കൊണ്ടുവന്നത് സത്യത്തിൽ ഈ ചിത്രത്തിൽ മൂന്നുനായകന്മാരാണുള്ളത്. ഇതിൽ പൃഥ്വിരാജിന്റേത് ആന്റി -ഹീറോ വേഷമാണ്’, സംവിധായകൻ പറഞ്ഞു.
‘സിനിമ കാണുമ്പോൾ നിങ്ങൾക്കറിയാം ഞാൻ എന്തുകൊണ്ട് പൃഥ്വിരാജിനെ തിരഞ്ഞെടുത്തതെന്ന്. സലാറിന്റെ ക്ലൈമാക്സ് ഷൂട്ടിനിടയിലാണ് ഞാൻ ചെന്ന് സ്ക്രിപ്റ്റ് പറയുന്നത്. തീയതി ക്ലാഷിനാൽ പൃഥ്വി അത് നിരസിച്ചു. ഞാൻ രാവും പകലും വിളിച്ചുകൊണ്ടേയിരുന്നു. അവസാനം മറ്റു നടന്മാരുടെ തീയതി മാറ്റിക്കൊള്ളാം പൃഥ്വി വന്നാൽ മതി’,യെന്ന് അലി അബ്ബാസ് സഫർ കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here