രൺബീർ നിങ്ങൾ വിചാരിക്കുന്നത് പോലെയുള്ള ആളല്ല, എന്താണീ സംഭവിക്കുന്നത്, ലിപ്സ്റ്റിക് വിവാദത്തിൽ ആലിയയുടെ പ്രതികരണം

alia

രൺബീറിനെതിരെ സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിച്ചുകൊണ്ടിരിക്കുന്ന ലിപ്സ്റ്റിക് വിവാദത്തിൽ പ്രതികരണവുമായി ആലിയ രംഗത്ത്. താന്‍ ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നത് രണ്‍ബീറിന് ഇഷ്ടമില്ലെന്നും തന്റെ ചുണ്ടിന്റെ സ്വാഭാവിക നിറമാണ് അദ്ദേഹത്തിന് ഇഷ്ടമെന്നും ഒരഭിമുഖത്തിൽ ആലിയ പറഞ്ഞതാണ് പിന്നീട് ലിപ്സ്റ്റിക് വിവാദമായി മാറിയത്. തന്റെ അഭിമുഖഹ്ത്തിലെ ഒരു ഭാഗം മാത്രം അടർത്തിയെടുത്താണ് ഈ വിവാദം ഉണ്ടാക്കിയതെന്ന് ആലിയ പ്രതികരിച്ചു.

ALSO READ: ജയന്റെ ചിതയിൽ നിന്ന് മണ്ണ് വരെ വാരിക്കൊണ്ടുപോയി, അയാൾ നട്ട തെങ്ങ് കാണാനും ചിത്രങ്ങൾ എടുക്കാനും സ്ത്രീകളുടെ കുത്തൊഴുക്കായിരുന്നു

ആളുകള്‍ പറയുന്ന വിമര്‍ശനങ്ങള്‍ക്ക് വേര്‍വിപരീതമാണ് രണ്‍ബീറെന്നും ചര്‍ച്ച ചെയ്യേണ്ട വേറെ എത്രയോ വിഷയങ്ങള്‍ ലോകത്ത് നടക്കുന്നുണ്ടെന്നും ആലിയ പ്രതികരിച്ചു. താന്‍ വളരെ ഓപ്പണായി സംസാരിക്കുന്ന ആളാണെന്നും, ജീവിതത്തില്‍ സംഭവിച്ച എന്തിനേയെങ്കിലും പറ്റി സംസാരിക്കുമ്പോള്‍ അതില്‍ പറയുന്ന വ്യക്തിയെ അനുകരിക്കാനും ആ കഥകള്‍ പറയാനും തനിക്ക് ഇഷ്ടമാണെന്നും ആലിയ പറഞ്ഞു.

ആലിയ പറഞ്ഞത്

അടുത്തിടെ പ്രചരിച്ച വീഡിയോ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്തതാണ്. കാര്യങ്ങള്‍ കൈ വിട്ടുപോവുകയാണല്ലോ എന്ന് അടുപ്പക്കാരില്‍ ചിലര്‍ പറഞ്ഞിരുന്നു. അത് അതിന്റെ വഴിക്ക് പോട്ടെ എന്നാണ് ഞാന്‍ അവരോട് പറഞ്ഞത്. പക്ഷേ പിന്നീട് രണ്‍ബീര്‍ എത്ര വലിയ ടോക്‌സിക്കായ വ്യക്തിയാണെന്ന് പറഞ്ഞ് വലിയ ലേഖനങ്ങള്‍ വരുന്നത് കണ്ടു. എന്താണീ സംഭവിക്കുന്നതെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. നമ്മള്‍ ശ്രദ്ധ കൊടുക്കേണ്ട എത്രയോ വലിയ വിഷയങ്ങള്‍ ലോകത്ത് നടക്കുന്നു.

എനിക്ക് വിഷമം തോന്നിയ ഒരു കാര്യം ആളുകള്‍ പറയുന്നതിന്റെ നേര്‍വിപരീതമാണ് രണ്‍ബീര്‍. ആളുകള്‍ക്ക് എന്ത് വേണമെങ്കിലും പറയാം, നിന്റെ സിനിമകള്‍ നന്നായി പോകുന്നിടത്തോളം കാലം വെറുതെയിരുന്ന് പരാതി പറയേണ്ട ആവശ്യമില്ല എന്നാണ് രണ്‍ബീര്‍ ഇതിനെ പറ്റി പറയാറുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News