30-ാം ജന്മദിനം കളറാക്കി ആലിയ, ചിത്രങ്ങൾ വൈറൽ

ബോളിവുഡിന്റെ പ്രിയപ്പെട്ട താരമാണ് ആലിയ ഭട്ട്. 2012-ല്‍ പുറത്തിറങ്ങിയ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലേക്ക് താരം ചുവടുവെച്ചത്. ഇപ്പോഴിതാ താരം 30-ാം പിറന്നാൾ ഗംഭീരമായി ആഘോഷിച്ചതിന്റെ ചിത്രങ്ങൾ വൈറലാവുകയാണ്. മാർച്ച് 15-നായിരുന്നു ആലിയയുടെ പിറന്നാൾ.

വ്യാഴാഴ്ച ലണ്ടനിൽ നടന്ന ജന്മദിനാഘോഷങ്ങളുടെ ചിത്രങ്ങൾ താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഭർത്താവ് രൺബീർ കപൂർ, അമ്മ സോണി റസ്ദാൻ, സഹോദരി ഷഹീൻ ഭട്ട്, സുഹൃത്തുക്കൾ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളാണ് പങ്കുവച്ചിട്ടുള്ളത്. നിരവധിപ്പേരാണ് ആലിയയ്ക്ക് ആശംസകൾ അറിയിച്ചത്. വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷം, കഴിഞ്ഞ വർഷം ഏപ്രിൽ 14 നായിരുന്നു ആലിയ–രൺബീർ വിവാഹം. ഇരുവർക്കും റാഹ എന്ന് പേരുള്ള പെൺകുഞ്ഞുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News