മെറ്റ് ഗാലായിൽ മാലാഖയെ പോലെ തിളങ്ങി ആലിയ ഭട്ട്

വെളുത്ത മുത്തുകൾ പിടിപ്പിച്ച വെള്ള ഗൗണിൽ മാലാഖയെ പോലെ മെറ്റ് ഗാല 2023ൽ തിളങ്ങി ആലിയ ഭട്ട്. ആദ്യമായി മെറ്റ് ഗാലയിൽ പങ്കെടുക്കുന്ന ആലിയ ‘കാൽ ലഗാർഫെൽഡ് എ ലൈൻ ഓഫ് ബ്യൂട്ടി ‘ എന്ന തീമിനോട് ഉതകുന്ന വസ്ത്രധാരണം ആയിരുന്നു സ്വീകരിച്ചിരുന്നത്. റെഡ് കാർപറ്റിലൂടെ നടന്ന് നീങ്ങിയ ആലിയ തന്റെ ഡിസൈനർ പ്രബൽ ഗുരുങ്ങിനൊപ്പം ഫോട്ടോക്ക് പോസ് ചെയ്തു.

1,00,000 മുത്തുകൾ കോർത്തിണക്കിയ ഗൗൺ ഡിസൈൻ ചെയ്തത് ഡിസൈനർ പ്രബൽ ഗുരുങ്ങും ടീമും ചേർന്നാണ്. ‘കാൽ ലാഗർഫെൽഡ്, എ ലൈൻ ഓഫ് ബ്യൂട്ടി ‘ എന്നതാണ് ഈ വർഷത്തെ മെറ്റ് ഗാലയുടെ തീം. പ്രശസ്ത ഡിസൈനർ കാൽ ലാഗർഫെൽഡിന്റെ ജീവിതത്തെയും വർക്കുകളെയും ബഹുമാനാർത്ഥം ആദരിക്കുകയാണ് ഈ വർഷത്തെ മെറ്റ് ഗാല. ഫാഷൻ , വിനോദ വ്യവസായങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരക്കായി മെയ് മാസത്തിലെ ആദ്യ തിങ്കളായ്ച്ചയാണ് മെറ്റ് ഗാല സംഘടിപ്പിക്കുന്നത്. മുൻ വോഗ് എഡിറ്റർ അന്ന വിൻടൂർ ആണ് ഈ വർഷത്തെ ക്യൂറേറ്റർ.

ശനിയാഴ്ചയാണ് മുബൈയിൽ നിന്നും ആലിയ ന്യൂയോർക്കിൽ എത്തിയത്. 2022 മുതൽ താരത്തിന് ശ്രദ്ധേയമായ ഉയർച്ചയാണ് ഉണ്ടായത്. ഗംഗൂഭായ് കത്യാവാടി ,ഡാർലിംഗ്സ് തുടങ്ങിയ ചിത്രങ്ങൾ മികച്ച അംഗീകാരങ്ങൾ നേടിയിരുന്നു. നടൻ രൺബീർ കപൂറും മകനുമായുള്ള സന്തോഷകരമായ ജീവിതത്തോടൊപ്പം നെറ്റ്ഫ്ലിക്സിന്റെ ഹാർട്ട് ഓഫ് സ്റ്റോണിലൂടെ ഗാൽ ഗഡോട്ട്, ജാമി ഡോറനർ എന്നിവരോടൊപ്പം അന്താരാഷ്ട്ര തലത്തിലും അരങ്ങേറ്റം നടത്താൻ ഒരുങ്ങുകയാണ് താരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News