ആലിയ ഭട്ട് മെറ്റ് ഗാലയിലേക്ക്

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ ആലിയ ഭട്ടും മെറ്റ് ഗാലയിലേക്ക്. ആലിയ ഭട്ടിന്റെ ആദ്യ മെറ്റ് ഗാലയാണ് ഇത്. ദീപിക പദുക്കോണിനും പ്രിയങ്ക ചോപ്രയ്ക്ക് ശേഷം ഇന്ത്യയില്‍ നിന്ന് പങ്കെടുക്കുന്ന നടിയാണ് ആലിയ ഭട്ട് എന്ന പ്രത്യേകതയുമുണ്ട് ഇത്തവണത്തെ മെറ്റ് ഗാലയ്ക്ക്.

ന്യൂയോര്‍ക്ക് സിറ്റിയിലെ പ്രശസ്‍തമായ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആര്‍ട്‍സ് കോസ്റ്റ്യൂം ഇൻസ്റ്റിറ്റ്യൂട്ടിനെ പിന്തുണയ്ക്കുന്നതിന് വേണ്ടിയുള്ള ചാരിറ്റി ഇവന്റാണ് മെറ്റ് ഗാല. മെയ് ഒന്നിനാണ് ഇത്തവണ മെറ്റ് ഗാല നടക്കുന്നത്.

അഞ്ചു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ആലിയ ഭട്ടും രണ്‍ബിര്‍ കപൂറും വിവാഹിതരായത്.
കഴിഞ്ഞ നവംബര്‍ ആറിന് ഇരുവർക്കും പെണ്‍കുഞ്ഞ് പിറന്നിരുന്നു. ‘ബ്രഹ്‍മാസ്‍ത്ര’ എന്ന ചിത്രമാണ് ആലിയാ ഭട്ടിന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. രണ്‍ബിര്‍ കപൂര്‍ ആയിരുന്നു ചിത്രത്തില്‍ നായകനായി വേഷമിട്ടത്.

ആലിയ ഭട്ടും രണ്‍ബിര്‍ കപൂറും ഒന്നിച്ച ‘ബ്രഹ്‍മാസ്‍ത്ര’ സംവിധാനം ചെയ്‍തത് അയൻ മുഖര്‍ജിയാണ്. ഹുസൈൻ ദലാലും സംവിധായകൻ അയൻ മുഖര്‍ജിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു. മോശമല്ലാത്ത പ്രതികരണം ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചിരുന്നു. ബോക്സ് ഓഫീസ് കളക്ഷനില്‍ ‘ബ്രഹ്‍മാസ്‍ത്ര’ സമീപകാല ബോളിവുഡ് ചിത്രങ്ങളെയെല്ലാം മറികടന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News