ആലിയയാണ് താരം, ‘ഗുച്ചി’യുടെ ആദ്യ ഇന്ത്യൻ ഗ്ലോബൽ അംബാസഡർ

നടി ആലിയ ഭട്ടിന്റെ കരിയറിലേക്ക് മറ്റൊരു പൊൻതൂവൽകൂടി. ലോകത്തെ ഏറ്റവും മികച്ച ആഡംബര ബ്രാന്‍ഡുകളില്‍ ഒന്നായ ഇറ്റാലിയൻ ഫാഷൻ ഹൗസ് ഗുച്ചി അവരുടെ ആദ്യ ഇന്ത്യൻ ഗ്ലോബൽ അംബാസഡറായി ആലിയ ഭട്ടിനെ പ്രഖ്യാപിച്ചു. ദക്ഷിണ കൊറിയയിലെ സിയോളില്‍ നടക്കുന്ന ഗുച്ചി ക്രൂയിസ് 2023 റണ്‍വേ ഷോയില്‍ അംബാസഡര്‍ എന്ന നിലയില്‍ ആദ്യമായി ആലിയ റാംപിലെത്തുമെന്നാണ് റിപോർട്ടുകൾ.

Alia Bhatt becomes the first Indian global ambassador for premium international brand Gucci : Bollywood News - Bollywood Hungama

നഗരത്തിലെ ജിയോങ്‌ബോക്‌ഗുങ് കൊട്ടാരത്തിലാണ് പരിപാടി നടക്കുക. വാർത്ത പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ ആലിയയ്ക്ക് അഭിനന്ദന പ്രവാഹമാണ്. ലോകത്തെ ഏറ്റവും വലിയ ഫാഷന്‍ മാമാങ്കമായ ഈ വർഷത്തെ മെറ്റ് ഗാലയിൽ അരങ്ങേറ്റം കുറിച്ച ആലിയ ഭട്ട് അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു.

Alia Bhatt's multiple sources of income aside from movies that contribute to her towering net worth of Rs 185 Crore | GQ India

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News