കുഞ്ഞ് റാഹയ്ക്ക് ആരുടെ മുഖച്ഛായ? രൺബീറിന്റെയോ ആലിയയുടെയോ; മുഖം വെളിപ്പെടുത്തി താരങ്ങൾ, ക്യൂട്ട് എന്ന് ആരാധകർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് രൺബീർ കപൂറും ആലിയ ഭട്ടും. ഇരുവരുടെയും വിവാഹവും തുടർന്നുള്ള നിമിഷങ്ങളും വലിയ ആഘോഷത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ഇപ്പോഴിതാ ഇരുവരുടെയും കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തുന്ന ചിത്രത്തിന് മികച്ച പിന്തുണയാണ് ആരാധകർ നൽകുന്നത്. റാഹ എന്ന് പേരിട്ടിരിക്കുന്ന താര ദമ്പതികളുടെ കുഞ്ഞിന്റെ മുഖമാണ് ക്രിസ്മസ് ദിനത്തിൽ ഇരുവരും വെളിപ്പെടുത്തിയത്. ഇതോടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി.

ALSO READ: എനിക്ക് വേണ്ടി ഒരു അവാർഡ് പോലും മമ്മൂക്ക പോയി വാങ്ങിയിട്ടുണ്ട്, അത്രയും നല്ല മനുഷ്യനാണ്; മീര ജാസ്മിൻ

റാഹ ക്യൂട്ട് ആണല്ലോ, ഇതൊരു കുഞ്ഞു ആലിയ തന്നെയാണ്, കുഞ്ഞു റാഹ സന്തോഷത്തോടെയിരിക്കട്ടെ, എന്നൊക്കെയുള്ള കമന്റുകളാണ് ചിത്രത്തിന് പലരും പങ്കുവെക്കുന്നത്. ക്രിസ്മസ് സെലിബ്രേഷന്റെ ഭാഗമായിട്ടാണ് രൺബീർ കപൂറും ആലിയയും ഈ ചിത്രം പങ്കുവെച്ചത്. ഇരുവരുടെയും ചിത്രത്തിൽ നിന്നും ഇത് വ്യക്തമാണ്.

ALSO READ: നേര് മോഷ്ടിച്ചതാണോ? വിവാദത്തിൽ പ്രതികരണവുമായി തിരക്കഥാകൃത്തിൽ ഒരാളായ ശാന്തി മായാദേവി

അതേസമയം, രണ്ബീറിന്റെതായി അവസാനം പുറത്തിറങ്ങിയ അനിമൽ എന്ന ചിത്രം ബോളിവുഡിലെ സകല റെക്കോർഡുകളും തകർത്തുകൊണ്ട് മുന്നേറുകയാണ്. മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. ബോളിവുഡിലെ സൂപ്പർസ്റ്റാർ പദവിയിലേക്കാണ് അനിമലിന്റെ വിജയത്തോടെ രൺബീർ നടന്നടുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News