നല്ല കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ രാജമൗലി പറഞ്ഞു തന്ന ടിപ്‌സ്; വെളിപ്പെടുത്തലുമായി ആലിയഭട്ട്

ബോളിവുഡിന്റെ സൂപ്പര്‍ നായികയാണ് ആലിയഭട്ട്. ഇന്ത്യയില്‍ എല്ലായിടത്തും നിരവധി ആരാധകരുള്ള താരമാണ് ആലിയ. ഒരു പതിറ്റാണ്ടിലേറെയായി ബോളിവുഡ് സിനിമാലോകത്ത് നിറഞ്ഞു നില്‍ക്കുകയാണ് താരം. ഒരുപാട് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാണ് താരം. അടുത്തിടെ ഒരു അഭിമുഖത്തില്‍ പ്രേക്ഷകരുടെ മനസില്‍ ഇടം പിടിക്കാന്‍ സാധിക്കുന്ന തരത്തില്‍ കഥാപാത്രങ്ങല്‍ തെരഞ്ഞെടുക്കാന്‍ കഴിയുന്നുണ്ടെന്ന് താരം പറഞ്ഞു. അതിനുള്ള ടിപ്‌സ് തനിക്ക് പറഞ്ഞു തന്നത് സംവിധായകന്‍ രാജമൗലിയാണെന്നാണ് താരം അഭിമുഖത്തില്‍ പറയുന്നത്.

Also Read: നോ ഹണി നോ പണി; വീഡിയോ കോൾ ട്രാപ്പിനെതിരെ മുന്നറിയിപ്പ്

‘ആര്‍ആര്‍ആര്‍ ഷൂട്ടിങ്ങിനിടെയാണ് രാജമൗലിയോട് തനിക്ക് വരുന്ന സിനിമകള്‍ എങ്ങനെ തിരഞ്ഞെടുക്കണമെന്ന് രാജമൗലിയേട് ചേദിച്ചതെന്ന് ആലിയ വെളിപ്പെടുത്തി. ‘അതിന് പ്രത്യേകിച്ച് ഫോര്‍മുല ഒന്നും തന്നെയില്ല. എന്തും ഇഷ്ടത്തോടെ ചെയ്യാന്‍ ശ്രമിക്കണം. ആ സിനിമ വര്‍ക്ക് ചെയ്യില്ലെന്ന് തോന്നിയാല്‍ പോലും, ചെയ്യുന്ന കഥാപാത്രം ഇഷ്ടത്തോടെ ചെയ്യണം. നിങ്ങളുടെ കണ്ണുകളിലെ സ്‌നേഹം പ്രേക്ഷകരുമായി ബന്ധിപ്പിക്കും’ രാജമൗലിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നെന്ന് ആലിയ പറഞ്ഞു.

ബോളിവുഡിലെ ജനപ്രിയ താരം എന്നതിലുപരി, മികച്ച അഭിനേത്രി എന്ന നിലയിലേക്കും ആലിയ ഉയര്‍ന്നു വന്നു. അഭിനയത്തിന് പുറമേ നിര്‍മ്മാണത്തിലും താരം വിജയിച്ചു. ജിഗ്രയാണ് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News