ബോളിവുഡ് സൂപ്പര്‍ താരം ആലിയ ഭട്ട് തന്റെ പ്രിയപ്പെട്ട മില്‍ക്ക് കേക്കിനെ കുറിച്ച്് ഒരു അഭിമുഖത്തില്‍ പറഞ്ഞത് വൈറലായിരുന്നു. ഈ കേക്ക് വീട്ടില്‍ തന്നെ എങ്ങിനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങല്‍
പാല്‍ – 1/2 കപ്പ്/100 മില്ലി
പഞ്ചസാര – 30 ഗ്രാം/ ഏകദേശം 5 ടേബിള്‍സ്പൂണ്‍
വിനാഗിരി – 1 ടീസ്പൂണ്‍
മൈദ – 3/4 കപ്പ്/100 ഗ്രാം
വാനില സ്‌പോഞ്ച് കേക്ക് (മുട്ടയില്ലാത്തത്)
ബേക്കിങ് പൗഡര്‍ – 1/2 ടീസ്പൂണ്‍
ബേക്കിങ് സോഡ – 1/2 ടീസ്പൂണ്‍
എണ്ണ – 1/4 കപ്പ്/45 മില്ലി
തൈര് – 1/4 കപ്പ്/60 മില്ലി
വാനില എസ്സന്‍സ് – 1 ടീസ്പൂണ്‍
തയാറാക്കുന്ന വിധം
വിനാഗിരി ചേര്‍ത്ത് ചൂടുള്ള പാല്‍ പിരിയാനായി 1 മിനിറ്റ് വയ്ക്കുക. ഒരു പാത്രത്തില്‍ എണ്ണ, പഞ്ചസാര, തൈര്, വാനില എസന്‍സ് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. മൈദ, ബേക്കിങ് പൗഡര്‍, ബേക്കിങ് സോഡ എന്നിവ നന്നായി മിക്‌സ് ചെയ്ത ശേഷം അരിച്ചെടുക്കുക. ഇവ മൂന്നും കൂടി ഒരുമിച്ചു ചേര്‍ത്ത്, കട്ടകള്‍ ഇല്ലാതെ നന്നായി യോജിപ്പിക്കുക. ഇത് ഒരു പാത്രത്തില്‍ ബട്ടര്‍ പേപ്പര്‍ വച്ച ശേഷം അതിലേക്ക് ഒഴിക്കുക. അവ്‌നില്‍ 180 ഡിഗ്രിയില്‍ 20-25 മിനിറ്റ് ബേക്ക് ചെയ്യുക.
Also Read: കാബേജ് കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? അറിഞ്ഞിരിക്കുക ഈ കാര്യങ്ങള്‍
ഏകദേശം 100 ഗ്രാം വിപ് ക്രീം എടുക്കുക. ഇത് നന്നായി വിസ്‌ക് ചെയ്യുക. ശേഷം, ക്രീം ഒരു പൈപ്പിങ് ബാഗില്‍ ഇട്ട് കേക്കിന്റെ മുകള്‍ഭാഗത്ത് ക്രീം കൊണ്ട് മൂടുക. പാല്‍-1/4 കപ്പ്, ഫ്രഷ് ക്രീം -1/4 കപ്പ്, കണ്ടന്‍സ്ഡ് മില്‍ക്ക് -1/4 കപ്പ് എല്ലാം കൂടി ചേര്‍ത്ത് നന്നായി അടിക്കുക. കട്ടിയുള്ള പാല്‍ വേണമെങ്കില്‍ പാലിന്റെ അളവ് കുറച്ച്, കൂടുതല്‍ ഫ്രഷ് ക്രീം ചേര്‍ക്കുക.
അതിനു ശേഷം ബേക്ക് ചെയ്ത കേക്ക് ഒരു പ്ലേറ്റില്‍ എടുക്കുക. ഒരു ഫോര്‍ക്ക് ഉപയോഗിച്ച് മുകളില്‍ ദ്വാരങ്ങള്‍ ഉണ്ടാക്കുക. കേക്ക് നന്നായി കുതിര്‍ന്നു വരുന്നതുവരെ നേരത്തെ മിക്‌സ് ചെയ്ത പാല്‍ ഒഴിക്കുക. വിപ്പ് ക്രീമും സ്‌ട്രോബെറിയും മുകളില്‍ വയ്ക്കുക. ഇത് കുറച്ചുനേരം ഫ്രിജില്‍ വച്ച ശേഷം കഴിക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here