മൂന്ന് വിരലും നീണ്ട തലയോട്ടിയും; ‘ഏലിയൻ മമ്മി’ മനുഷ്യന്റെ കരവിരുത് തന്നെ..!

പെറുവിൽ നിന്ന് കണ്ടെത്തിയ അന്യഗ്രഹ ജീവികളുടേതെന്ന് അവകാശപ്പെടുന്ന അവശിഷ്ടങ്ങൾ മനുഷ്യനിർമ്മിതമെന്ന് റിപോർട്ടുകൾ. ഒരു വർഷം മുൻപാണ് രണ്ടു കൈകളിലും മൂന്ന് വിരലുകളും നീണ്ട തലയോട്ടിയുമുള്ള അന്യഗ്രഹജീവികളുടേതെന്ന് അവകാശപ്പെടുന്ന അവശിഷ്ടങ്ങൾ ലഭിച്ചത്. മെക്സിക്കോയുടെ നാഷണല്‍ ഓട്ടോണോമസ് സര്‍വ്വകലാശാല നടത്തിയ കാര്‍ബണ്‍ ഡേറ്റിംഗില്‍ ആയിരം വര്‍ഷം പഴക്കമാണ് ഇതിന് കണ്ടെത്തിയതെന്ന അവകാശവാദത്തോടെയാണ് അന്യഗ്രഹ ജീവികളുടെ ശരീരം മെക്സിക്കൻ കോണ്‍ഗ്രസിൽ അവതരിപ്പിച്ചത്.

Also Read: പടം മുടങ്ങിയതിൽ മറ്റ് ചിലരുടെ ഇടപെടൽ; ഷെയ്ൻ നിഗത്തിനോട് പിണക്കമില്ലെന്ന് സാജിദ് യഹിയ

എന്നാൽ ഈ അവശിഷ്ടങ്ങളെല്ലാം മനുഷ്യനിർമ്മിതമാണെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. മനുഷ്യന്റേയും മൃഗങ്ങളുടേയും എല്ലുകൾ അതീവ ശ്രദ്ധയോടെ സിന്തറ്റിക്ക് പശയുപയോഗിച്ച് ഒട്ടിച്ചാണ് ഏലിയന്‍ മമ്മികളെ നിർമിച്ചിരിക്കുന്നത്. അന്യഗ്രഹജീവികളുമായി യാതൊരു ബന്ധവും ഈ അവശിഷ്ടങ്ങൾക്കില്ലെന്നും ഇത് പൂർണ്ണമായും മനുഷ്യൻ നിർമിച്ചതാണെന്നുമാണ് പുരാവസ്തു ഗവേഷക വിഭാഗം വിശദമാക്കിയത്.

Also Read: എളുപ്പത്തിൽ ഇനി വീട്ടിലും ഉണ്ടാക്കാം ചോക്ലേറ്റ് പുഡ്ഡിംഗ്

പെറുവിലെ ലീഗൽ മെഡിസിൻ ആന്‍ഡ് ഫോറൻസിക് സയന്‍സിലെ വിദഗ്‌ദകരാണ് ഈ അവശിഷ്ടങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. ഈ രൂപങ്ങൾ പൂർണ്ണമായും സിനിമകളിലെയും പ്രതീകാത്മക ചിത്രങ്ങളുടെയും രീതിയിൽ നിർമ്മിച്ചിട്ടുള്ളതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News