നാലടി നീളത്തിൽ താക്കോൽ ; പൂട്ടിന് 400 കിലോ ഭാരം; രാമക്ഷേത്രത്തിന് ഭക്തന്റെ സമ്മാനം

അയോധ്യയിലെ രാമക്ഷേത്രത്തിന് ലോകത്തിലെ ഏറ്റവും വലിയ പൂട്ട് കൈകൊണ്ട് നിര്‍മ്മിച്ച് നല്‍കി രാമഭക്തന്‍. അലിഗഢിലെ കരകൗശലതൊഴിലാളിയും ഭക്തനുമായ സത്യപ്രകാശ് ശര്‍മയാണ് മാസങ്ങള്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ പൂട്ട് നിര്‍മ്മിച്ചത്. 400 കിലോയാണ് പൂട്ടിന്റെ ഭാരം. ഈ വര്‍ഷം അവസാനത്തോടെ പൂട്ട് രാമക്ഷേത്രത്തിന് സമര്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഭക്തര്‍ നേര്‍ച്ചയായി നല്‍കുന്നതെല്ലാം സ്വീകരിക്കുമെന്നും സത്യപ്രകാശിന്റെ പൂട്ട് എവിടെ, എങ്ങനെ ഉപയോഗിക്കാമെന്നത് പരിശോധിക്കുമെന്നും ശ്രീരാമജന്മഭൂമി തീര്‍ഥ് ക്ഷേത്ര ട്രസ്റ്റ് അധികൃതര്‍ അറിയിച്ചു.

also read; മണിപ്പൂരിലെ വിദ്യാർത്ഥികൾക്ക് കണ്ണൂരിൽ തുടർന്ന് പഠിക്കാം

45 വര്‍ഷത്തിലേറെയായി അലിഗഢില്‍ പൂട്ട് നിര്‍മ്മാണരംഗത്ത് സജീവമാണ് സത്യപ്രകാശ്. രാമക്ഷേത്രം മനസില്‍ വെച്ചാണ് ഇത്തരമൊരു പൂട്ട് നിര്‍മ്മിച്ചത്. തന്റെ കുടുംബം ഒരു നൂറ്റാണ്ടിലേറെയായി കൈകൊണ്ട് പൂട്ടുകള്‍ നിര്‍മ്മിക്കുന്നതായും അദ്ദേഹം അവകാശപ്പെട്ടു.

കൈകൊണ്ട് നിര്‍മിച്ച ലോകത്തിലെ ഏറ്റവും വലിയ പൂട്ട് എന്ന് അവകാശപ്പെടുന്ന ഇതിന് 10 അടി നീളവും നാലരയടി വീതിയുമുണ്ട്. 9.5 ഇഞ്ചാണ് കനം. താക്കോലിനുമാത്രം നാലടി നീളമുണ്ട്. രണ്ടുലക്ഷത്തോളം രൂപ ഇതിനായി മുടക്കിയതായും സത്യപ്രകാശ് പറഞ്ഞു. ഭാര്യയും  ഈ ശ്രമകരകമായ ദൗത്യത്തില്‍ തനിക്കൊപ്പം ചേര്‍ന്നതായും ഇത്രയും വലിയ പൂട്ട് ഇതിന് മുന്‍പ് ആരും നിര്‍മ്മിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

also read; ദേവാലയങ്ങളിലും കടകളിലും മോഷണം; മൂന്നംഗ സംഘം പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here