യുപിയിൽ വീണ്ടും സ്ഥലപ്പേര് മാറ്റാൻ ശ്രമം; അലിഗഢ് മാറ്റി ‘ഹരിഗഢ്’ ആക്കും

യുപിയിൽ വീണ്ടും സ്ഥലപ്പേര് മാറ്റാൻ ശ്രമം. അലിഗഢ് ജില്ലയുടെ പേര് മാറ്റി ‘ഹരിഗഢ്’ എന്നാക്കാനുള്ള നിർദേശം മുനിസിപ്പൽ കോർപറേഷൻ ബോർഡ് പാസ്സാക്കി. ബിജെപിയുടെ മുനിസിപ്പൽ കൗൺസലർ സഞ്ജയ് പണ്ഡിറ്റിന്റെ നിർദേശപ്രകാരമാണ് പുനർനാമകരണം. തീരുമാനം മുനിസിപ്പൽ കോർപറേഷൻ ബോർഡ് പാസ്സാക്കിയതിനാൽ ഇനി സർക്കാരിന്റെ അനുമതി ലഭിച്ചാൽ പേര് മാറ്റാം എന്ന് അലിഗഢ് മേയർ പ്രശാന്ത് സിംഗാൾ അറിയിച്ചു.

ALSO READ: മലിനീകരണ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി ദില്ലി സര്‍ക്കാര്‍

ഇത് ആദ്യപടിയാണെന്നും സർക്കാരിന്റെ അനുമതി ലഭിച്ചാൽ മാത്രമേ ജില്ലയുടെ പേരുമാറ്റൽ സാധ്യമാകൂ എന്നും മേയർ അറിയിച്ചു. മുനിസിപ്പൽ കോർപറേഷൻ യോഗത്തിലാണ് തീരുമാനം അംഗീകരിച്ചത്. യോഗത്തിൽ എല്ലാ കൗൺസലർമാർ നിർദ്ദേശത്തെ ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു.

ALSO READ: കേരളീയത്തിലെ ആദിമം പ്രദർശനം; വിവാദങ്ങൾക്കെതിരെ പ്രതികരണവുമായി അശോകൻ ചരുവിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News