ഹാത്രസ് ദുരന്തത്തിൽ ആറ് പേരെ അറസ്റ്റ് ചെയ്തതായി അലിഗഢ് ഐജി അറിയിച്ചു. സംഘാടക സമിതിയിലെ അംഗങ്ങളാണ് പിടിയിലായത്. മരിച്ച 121 പേരെയും തിരിച്ചറിഞ്ഞു. എല്ലാവരുടെയും പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായെന്നും ഐജി അറിയിച്ചു. അപകടത്തിൽ യുപി ഗവർണ്ണർ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അലഹബാദ് റിട്ട. ഹൈക്കോടതി ജസ്റ്റിസ്. ബ്രിജേഷ് കുമാർ ശ്രീവാസ്തവ യുടെ അധ്യക്ഷതയിൽ മൂന്നംഗ ജുഡീഷ്യൽ അന്വേഷണ കമ്മീഷനെ നിയമിച്ചു. അന്വേഷണത്തിന് ശേഷം സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.
സാകര്‍ വിശ്വ ഹരി ഭോലെ ബാബ എന്ന പേരില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കാന്‍ 15,000ത്തോളം പേര്‍ തടിച്ചുകൂടിയിരുന്നു. സ്വയം പ്രഖ്യാപിത ആള്‍ ദൈവമാണ് ഭോലെ ബാബ എന്ന നാരായണ സാകര്‍. ഇയാളുടെ പ്രഭാഷണം കേള്‍ക്കാനെത്തിയവരാണ് അപകടത്തിനിരയായത്. ഐബി ഉദ്യോഗസ്ഥനായിരുന്ന നാരായണ സാകര്‍ ജോലി ഉപേക്ഷിച്ച് ആത്മീയതയിലേക്ക് എത്തിയെന്നാണ് പറയപ്പെടുന്നത്. ഇയാള്‍ ഒളിവിലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here