വിവാഹമോചിതയായ മുസ്‌ലിം സ്‌ത്രീക്ക്‌ മുൻഭർത്താവിൽ നിന്ന്‌ ജീവനാംശം: നിയമപ്രശ്‌നം പരിശോധിക്കുമെന്ന്‌ സുപ്രീംകോടതി

സിആർപിസി 125-ാം വകുപ്പ്‌ പ്രകാരം  മുൻഭർത്താവിൽ നിന്ന്‌ ജീവനാംശം അവകാശപ്പെടാൻ വിവാഹമോചിതയായ മുസ്‌ലിം സ്‌ത്രീക്ക്‌ സാധിക്കുമോയെന്ന നിയമപ്രശ്‌നം പരിശോധിക്കുമെന്ന്‌ സുപ്രീംകോടതി. ജസ്റ്റിസ്‌ ബി വി നാഗരത്ന അധ്യക്ഷയായ ബെഞ്ച്‌ വിഷയത്തിൽ ആവശ്യമായ നിയമസഹായം നൽകാൻ മുതിർന്ന അഭിഭാഷകനായ ഗൗരവ്‌ അഗർവാളിനെ ചുമതലപ്പെടുത്തി.

ALSO READ: ഓപ്പറേഷൻ ബേലൂർ മഖ്ന; ദൗത്യം ഇന്നും തുടരും

1985ൽ ഷാബാനു കേസിൽ സിആർപിസി 125-ാം വകുപ്പ്‌ പ്രകാരം മുസ്‌ലിം സ്‌ത്രീകൾക്കും ബാധകമായ വ്യവസ്ഥയാണെന്ന്‌ സുപ്രീംകോടതി ഭരണഘടനാബെഞ്ച്‌ ഉത്തരവിട്ടിരുന്നു. വിധി പുറപ്പെടുവിച്ചത്‌ മുൻ ചീഫ്‌ ജസ്റ്റിസ്‌ ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ്‌. എന്നാൽ വിവാഹമോചന അവകാശസംരക്ഷണ നിയമം വഴി മുസ്‌ലിം സ്‌ത്രീകൾ 1986ലെ കോടതി ഉത്തരവ്‌ അസാധുവാക്കി. 1986ലെ നിയമത്തിന്റെ സാധുത 2001 സെപ്‌തംബറിൽ സുപ്രീംകോടതിയും ശരിവച്ചിരുന്നു.

മുൻഭാര്യക്ക്‌ 10,000 രൂപ ജീവനാംശം നൽകാൻ തെലങ്കാന ഹൈക്കോടതി മുസ്‌ലിം യുവാവിനോട്‌ മുൻപ് ഉത്തരവിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News