സിദ്ധാര്‍ത്ഥിന്റെ ആത്മഹത്യ: എല്ലാ പ്രതികളും പിടിയില്‍

വയനാട് വെറ്റിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ എല്ലാ പ്രതികളും പിടിയിലായി. മുഖ്യപ്രതി സിന്‍ജോ ജോണ്‍സണ്‍ അടക്കമുള്ളവരാണ് പിടിയിലായത്. മുഹമ്മദ് ഡാനിഷ്, ആദിത്യന്‍ എന്നീ പ്രതികളും പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ഇതോടെ കേസിലെ 18 പ്രതികളും പിടിയിലായി.

Also Read : സിദ്ധാർത്ഥിന്റെ ആത്മഹത്യ: എസ് എഫ് ഐ യെ എന്തിന് കുറ്റപ്പെടുത്തുന്നുവെന്ന് എം എസ് എഫ് പ്രവർത്തകൻ

രണ്ടാംവർഷ ബിരുദവിദ്യാർഥി ജെ എസ്.സിദ്ധാർഥന്റെ (20)  മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലറെ സസ്പെന്‍റ് ചെയ്തിരുന്നു . വിസിയായ പ്രഫ. എം ആർ ശശീന്ദ്രനാഥിനതിരെയാണ് ചാൻസിലർ സസ്പെൻഡ് ചെയ്തത്.

സർവ്വകലാശാലയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ചാൻസിലർ ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞു.  രണ്ടാം വർഷ ബിവിഎസ്‌പി വിദ്യാർത്ഥിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ സിദ്ധാർത്ഥാണ് ആത്മഹത്യ ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News